തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം.
കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരിഗണിക്കാന്‍ തീരുമാനമായത്. ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ ആയി രഞ്ജിത് നാളെ രാവിലെ10.30 ന് കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിൽ ചാർജ് എടുക്കും.
അതേസമയം, സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
ചെയർമാനായി ഗായകൻ എം.ജി. ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനമാണ് ഉയർന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ് ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നത്.