റിട്ടേൺ ഓഫ് ദ കിംഗ് ; അരിക്കൊമ്പന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

google news
arikomban

അരിക്കൊമ്പൻ എന്ന പേരിൽ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. റിട്ടേൺ ഓഫ് ദ കിംഗ് എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ ഇറക്കിയത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരിക്കൊമ്പനെ കുറിച്ചുള്ള സിനിമയുടെ പ്രഖ്യാപനം സാജിദ് യാഹിയ നടത്തിയത്.

മലകടത്തീട്ടും മരുന്നുവെടി വച്ചിട്ടും മനുഷ്യർ മറന്നിട്ടും അവൻ തിരിച്ചു വന്നു,​ അവന്റെ അമ്മയുടെ ഓർമ്മയിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് അരിക്കൊമ്പന്റെ പോസ്റ്റർ സംവിധായകൻ പങ്കുവച്ചിരിക്കുന്നത്.

ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീലങ്കയിലെ സിഗിരിയ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായി സംവിധായകൻ സാജിദ് യഹിയ മുൻപ് അറിയിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags