1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പ് കേസ്; ബോളിവുഡ് നടൻ ഗോവിന്ദയെ ചോദ്യം ചെയ്യും

google news
govindha

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയെ 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം  ഉടൻ ചോദ്യം ചെയ്യും. നിലവില്‍ കേസില്‍ താരം പ്രതിയല്ലായെങ്കിലും തട്ടിപ്പില്‍ പങ്കാളിയാണോ എന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇഒഡബ്ള്യൂ ഉദ്യോഗസ്ഥരുടെ വാക്കുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

chungath 3

ഗോവിന്ദയുടെ മൊഴിയില്‍ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും 1000 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ഉദ്യോ​ഗസ്ഥർ കളിയാക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

ഈ വർഷം ജൂലൈയിൽ ഗോവയിൽ എസ്ടിഎ സംഘടിപ്പിച്ച ഒരു മെഗാ ഇവന്‍റില്‍ ഗോവിന്ദ പങ്കെടുത്തിരുന്നു, അതിനാൽ, കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് നടനെ ചോദ്യം ചെയ്യാൻ ഒഡീഷ EOW യുടെ ഒരു സംഘം ഉടൻ മുംബൈയിലെത്തും.വിഷയത്തില്‍ ഗോവിന്ദ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം