നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

shobhana
 

തി​രു​വ​ന​ന്ത​പു​രം: ന​ടി ശോ​ഭ​ന​യ്ക്കു ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ശോ​ഭ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്.

വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. 
 
ര​ണ്ടു​ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് ത​ട​യു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ​വ​രും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശോ​ഭ​ന നി​ര്‍​ദേ​ശി​ച്ചു.

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​യി​രി​ക്കും ഈ ​പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ അ​വ​സാ​ന​ത്തെ രൂ​പ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും ശോ​ഭ​ന പ​റ​ഞ്ഞു.