തിരുവനന്തപുരം: നടി ശോഭനയ്ക്കു ഒമിക്രോൺ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്തമാക്കി.
രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്നും ശോഭന നിര്‍ദേശിച്ചു.
ഒമിക്രോൺ വകഭേദമായിരിക്കും ഈ പകർച്ചവ്യാധിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായും ശോഭന പറഞ്ഞു.