ചിമ്പുവും വെങ്കട് പ്രഭുവും ഒന്നിക്കുന്ന 'മാനാട്' ഫസ്റ്റ് ലുക്ക്

ചിമ്പുവും വെങ്കട് പ്രഭുവും ഒന്നിക്കുന്ന 'മാനാട്' ഫസ്റ്റ് ലുക്ക്

നടന്‍ ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം 'മാനാടി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ മലയാളികളുടെ സ്വന്തം കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്.

ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരന്‍, പ്രേംജി അമരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.