മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കൾ കാളിദാസും മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. ഇരുവരും വിവാഹിതരാവുകയാണ്. മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. മോഡൽ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡീയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ കാളിദാസിന്റേതല്ല, മാളവികയുടെ വിവാഹമാണ് ആദ്യം നടക്കുകയെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് പാർവതി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന നടി രാധയുടെ മകൾ കാർത്തികയുടെ വിവാഹം കൂടാനെത്തിയപ്പോഴാണ് പാർവതി ഇക്കാര്യം പറഞ്ഞത്. വളരെ ചുരുങ്ങിയ വാക്കുകളിലാണ് പാർവ്വതി തന്റെ മക്കളുടെ വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്.
മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് പാർവതി പറഞ്ഞത്. നവംബർ പത്തിന് ആയിരുന്നു കാളിദാസ് ജയറാമും തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും പ്രണയവാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് തന്റെ പങ്കാളിയെ പരിചയപ്പെടുത്തി മാളവികയും എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു