'ഹിറ്റിനും വ്യൂസിനും വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ; വിമർശകരോട് കയർത്ത് താരം

google news
movies

കേരള സ്‌റ്റോറിയുടെ നിരോധനത്തെ വിമർശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. പ്രൊപ്പഗാണ്ട ചിത്രമാണെങ്കിലും അല്ലെങ്കിലും സിനിമയെ നിരോധിക്കുന്നത് തെറ്റായ കാര്യമാണെന്ന് അനുരാഗ് കശ്യപ് കുറിച്ച പോസ്റ്റിനെതിരെ പ്രതികരിക്കുകയായിരുന്നു താരം. നോവലോ സിനിമയോ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും താരം പറഞ്ഞു.


താരത്തിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരള സ്‌റ്റോറി നിരോധനത്തെ താരം പിന്തുണച്ചു എന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. ഇതോടെയാണ് പ്രതികരണവുമായി താരം തന്നെ എത്തിയിരിക്കുന്നത്. 

ഹിറ്റിനും വ്യൂസിനും വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ഒരു സിനിമയും നിരോധിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സിനിമയെ നിരോധിക്കുന്നത് അവസാനിപ്പിക്കൂ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ.- നവാസുദ്ദീന്‍ കുറിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags