സുശാന്ത് അങ്കിത പ്രണയം വീണ്ടും പ്രേക്ഷകരിലേക്ക്;11 വര്‍ഷത്തിനുശേഷം പവിത്ര റിശ്ത മിനിസ്‌ക്രീനില്‍

സുശാന്ത് അങ്കിത പ്രണയം വീണ്ടും പ്രേക്ഷകരിലേക്ക്;11 വര്‍ഷത്തിനുശേഷം പവിത്ര റിശ്ത മിനിസ്‌ക്രീനില്‍

സുശാന്ത് സിങിന് ആദരം അര്‍പ്പിച്ച് അദ്ദേഹത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് പരമ്പരയായ പവിത്ര റിശ്ത വീണ്ടും zee5 യില്‍ പുനസംരക്ഷണം ചെയ്യുന്നു. താരത്തിന്റെ ജീവിതം മാറ്റി മറിച്ച പരമ്പരയായിരുന്നു ഇത്. പരമ്പരയിലെ കോ സ്റ്റാര്‍ ഉം പ്രമുഖ നടിയുമായ അങ്കിത നടന്റെ ജീവിതത്തിലേക്ക് വന്നത് ഈ പരമ്പരയിലൂടെയാണ്. അന്ന് പ്രേക്ഷകര്‍ ഒരുപാട് ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. എന്നാല്‍ നീണ്ട കാലത്തെ പ്രണയത്തിനുശേഷം ഇവര്‍ വേര്‍പിരിഞ്ഞു.

2009-2014 കാലഘട്ടത്തില്‍ സംപ്രേക്ഷണം ചെയ്ത ഈ സീരിയല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിനിസ്‌ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡില്‍ എത്തുന്നത്. സ്റ്റാര്‍ പ്ലസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദില്‍ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡില്‍ തന്റേതായ ഇടം സൃഷ്ടിക്കാന്‍ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു. അമീര്‍ ഖാന്‍, അനുഷ്‌ക ശര്‍മ പ്രധാന വേഷത്തിലെത്തിയ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കില്‍ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നല്‍കിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയര്‍ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു.