സുസ്‌മിത സെനിന് ഹൃദയാഘാതം; ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായി താരം

 Sushmita Sen Reveals She Suffered A Heart Attack through social media
 


മും​ബൈ: ത​നി​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം സു​ഷ്മി​ത സെ​ൻ. ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും താ​രം അ​റി​യി​ച്ചു.

സു​ഷ്മി​ത ത​ന്നെ​യാ​ണ് വി​വ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​യും സ്റ്റെ​ന്‍റ് ഘ​ടി​പ്പി​ച്ച​താ​യും താ​രം അ​റി​യി​ച്ചു. ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ത​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​ർ​ക്കും സെ​ൻ ന​ന്ദി അ​ർ​പ്പി​ച്ചു.
 
“നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കിൽ എല്ലാ അവസ്ഥയിലും അത് നിങ്ങൾക്കൊപ്പം നിൽക്കും ഷോണ’, ബുദ്ധിമാനായ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹാർട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഘടിപ്പിച്ചു. എനിക്ക് വലിയ ഹൃദയമാണ് ഉള്ളതെന്ന് എൻ്റെ കാർഡിയോളജിസ്റ്റ് ഉറപ്പിക്കുകയും ചെയ്തു.”- അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്‌മിത കുറിച്ചു.


1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ സുസ്‌മിത അവസാനം അഭിനയിച്ച സിനിമ 2015ൽ പുറത്തിറങ്ങിയ ‘നിർബാക്’ എന്ന ബംഗാളി സിനിമയാണ്.  ഒരിടവേളയ്ക്ക് ശേഷം 'ആര്യ' എന്ന സീരിസിലൂടെയാണ് സുസ്‌മിത അഭിനയത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയത്.