താങ്ക് ‌യു ; സുരേഷ് കുമാർ–മേനക കുടുംബത്തിൽ നിന്നൊരു ഹ്രസ്വചിത്രം

google news
thanku

താങ്ക് ‌യു എല്ലാംകൊണ്ടും കുടുംബ ചിത്രം. നിർമാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകൾ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ഹ്രസ്വ ചിത്രം തികഞ്ഞ കുടുംബ ചിത്രമാണ്. സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. യുട്യൂബിൽ പിന്നീടു റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ പുറത്തു വന്നു. 16 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം.

ബില്ലു ബാർബർ മുതൽ പ്രിയദർശന്റെ സംവിധാന സഹായിയായ രേവതി ബറോസിൽ മോഹൻലാലിന്റ സഹ സംവിധായികയായിരുന്നു. ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും നിതിൻ മോഹനുമാണ് നിർമാണം. ഭാര്യ നഷ്ടപ്പെട്ട അറുപതുകാരനായ ഒരാളുടെ ആകുലതകളും ഒറ്റപ്പെടലുമാണ് സിനിമയുടെ പ്രധാനപ്രമേയം. ഭാര്യയും ഭർത്താവുമായി മേനകയും സുരേഷ് കുമാറും അഭിനയിക്കുന്നു. മറ്റു കഥാപാത്രങ്ങളായി രേവതിയുടെ ഭർത്താവ് നിതിനും മേനകയുടെ അമ്മയും എത്തുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ രേവതി എഴുതി പൂർത്തീകരിച്ച സമയത്ത് സുരേഷ് കുമാർ അത് വായിക്കാനിടയാകുകയും കഥ ഇഷ്ടപ്പെട്ട ശേഷം നിർമിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

കഥ, തിരക്കഥ: രേവതി എസ്.കെ., ഛായാഗ്രഹണം: വിഷ്ണു പ്രഭാകർ, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, സംഗീതം: രാഹുല്‍ രാജ്, എഡിറ്റ്: പ്രദീപ് ശങ്കർ, ആർട്: രതീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: അനു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags