200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി ‘ദി കേരള സ്റ്റോറി’

google news
the kerala story a certificate censor board

ബോളിവുഡ് ബോക്സ് ഓഫീസിനെ അത്ഭുതപ്പെടുത്തുന്ന വിജയം തേടി മുന്നേറുകയാണ് വിവാദ ചിത്രമായ ദി കേരള സ്റ്റോറി. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയ കേരള സ്റ്റോറി ഇപ്പോൾ 200 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു.

ചിത്രത്തിന്റെ നെറ്റ് ബോക്‌സ് ഓഫീസ് കളക്ഷൻ ഉടൻ തന്നെ 200 കോടി കടക്കുമെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നു. ഷാരുഖ് ഖാൻ നായകനായ പഠാന് ശേഷം ഈ വർഷം ബോളിവുഡിൽ ഗംഭീര വിജയം ചിത്രം കൈവരിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. വെള്ളിയാഴ്ച 6.60 കോടി, ശനിയാഴ്ച 9.15 കോടി, ഞായറാഴ്ച 11.50 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ രേഖപ്പെടുത്തുന്നത്.

വെറും 17 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രത്തിന്റെ മൊത്തം കളക്ഷൻ 250 കോടി രൂപയായി ഉയർന്നുകഴിഞ്ഞു. ഇത് രൺബീർ കപൂർ, ശ്രദ്ധാ കപൂർ താരജോഡികൾ അഭിനയിച്ച ‘തു ജൂതി മെയ്ൻ മക്കാറി’ന്റെ ലൈഫ് ടൈം കളക്ഷനെയും മറികടന്നിരിക്കുകയാണ്. 223 കോടി രൂപയായിരുന്നു ‘തു ജൂതി മെയ്ൻ മക്കാറി’ന്റെ കളക്ഷൻ. നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് ഷാരൂഖ് ഖാന്റെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ വിജയമായ പഠാൻ ആണ്. ചിത്രം 1000 കോടി ക്ലബ്ബിൽ ചിത്രം നേടിയിരുന്നു.

Tags