'തിമിംഗലവേട്ട' ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് നാളെ വൈകിട്ട് 5 മണിക്ക്

google news
vetta

അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി എന്നിവർ മുഖ്യകഥാപാത്രങ്ങളിൽ എത്തുന്ന തിമിംഗലവേട്ട യുടെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് രാകേഷ് ഗോപനാണ്. വി എം ആർ  ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ തിരുവനന്തപുരത്തു രാജസ്ഥാനിലുമായി പൂർത്തിയാകും.

ആത്മീയ രാജൻ നായികയായി എത്തുന്ന ചിത്രത്തിൽ മണിയൻപിളള രാജു,കോട്ടയം രമേഷ്, കുഞ്ഞികൃഷ്ണൻ മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം) തുടങ്ങിയവരാണ്  മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ - പ്രദീപ്നായർ, മേക്കപ്പ്- റോണക്സ് സേവ്യർ,കോസ്റ്റും അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രേളർ എസ്. മുരുകൻ വി എം ആർ ഫിലിംസ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്

Tags