മക്കൾ സെൽവൻ വീണ്ടും മലയാളത്തിലേക്ക്

മക്കൾ സെൽവൻ വീണ്ടും മലയാളത്തിലേക്ക്

മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്. ’19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും അടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

നവാഗതയായ ഇന്ദു വി എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു