'ആര്‍ആര്‍ആറി'ല്‍ വില്ലൻ; ഐറിഷ് നടൻ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു

google news
rrr villan

രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഹോളിവുഡ് താരം റേ സ്റ്റീവന്‍സണ്‍ (58)അന്തരിച്ചു. ശനിയാഴ്ച ഇറ്റലിയിലെ ഒരു ദ്വീപില്‍ സിനിമാ ചിത്രീകരണത്തിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ സ്ഥിതി വഷളാവുകയും ഞായറാഴ്ചയോടെ ,മരണം സംഭവിക്കുകയായിരുന്നു.

1964 മെയ് 25 ന് വടക്കന്‍ അയര്‍ലാന്‍ഡിലാണ് ജോര്‍ജ്ജ് റെയ്മണ്ട് സ്റ്റീവന്‍സണ്‍ എന്ന റേ സ്റ്റീവന്‍സണ്‍ ജനിച്ചത്. റേ സ്റ്റീവന്‍സന് എട്ടു വയസ്സുള്ളുപ്പോള്‍ കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് താമസം മാറുകയും അവിടുന്ന് സിനിമയിൽ എത്തുകയുമായിരുന്നു. എ വിമണ്‍സ് ഗൈഡ് ടു അഡല്‍റ്ററി എന്ന ടെലിവിഷന്‍ സീരീസിലൂടെ 1993 ലാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. 1998 ലെ പുറത്തിറങ്ങിയ ദ് തിയറി ഓഫ് ഫ്‌ലൈറ്റ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.

കിംഗ് ആര്‍തര്‍, പബ്ലിഷര്‍ വാര്‍ സോണ്‍, കില്‍ ദ ഐറിഷ്മാന്‍, തോര്‍, ബിഗ് ഗെയിം, കോള്‍ഡ് സ്‌കിന്‍, ത്രീ മസ്‌കിറ്റേഴ്‌സ്, മെമ്മറി, ആക്‌സിഡന്റ് മാന്‍; ദ ഹിറ്റ്മാന്‍ ഹോളിഡേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ എല്ലാവരും നടന് ആദരാഞ്ജലി അര്‍പ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ച് രാജമൗലി കുറിച്ചു.

Tags