സാനിയ അയ്യപ്പന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ നായിക

സാനിയ അയ്യപ്പന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ നായിക

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സാനിയ അയ്യപ്പന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം കൃഷ്ണന്‍കുട്ടി പണി തുടങ്ങി. കോമഡി ഹൊറര്‍ ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് സൂരജ് ടോം ആണ്.

ഹോം നഴ്‌സായ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട് പോകുന്നത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് മധുസൂദനാണ് രചന. സിനിമയുടെ ചിത്രീകരണം നവംബര്‍ 23ന് തൊടുപുഴയില്‍ ആരംഭിക്കും.