×

നായക്ക് വേണ്ടാത്ത ബിസ്ക്കറ്റ് അനുയായിക്ക്; രാഹുൽ ഗാന്ധി എന്താണ് ചെയ്തത്? |FACT CHECK

google news
നായക്ക് വേണ്ടാത്ത ബിസ്ക്കറ്റ് അനുയായിക്ക്; രാഹുൽ ഗാന്ധി എന്താണ് ചെയ്തത്? |FACT CHECK

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരുന്നൊരു വിഷയമാണ് രാഹുൽ ഗാന്ധിയും ഭാരത് ജോടോ യാത്രയും പാട്ടി ബിസ്‌ക്കറ്റുമൊക്കെ. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നായയ്ക്ക് നൽകിയ ബിസ്ക്കറ്റ് നായ കഴിക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ രാഹുൽ ഗാന്ധി അത് തൊട്ടടുത്ത് നിന്ന അനുയായിക്ക് നൽകിയെന്നുള്ള വിമർശന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നതും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയതും. 

എന്താണ് ഈ പറയുന്നതിന്റെയൊക്കെ സത്യാവസ്ഥ എന്ന് അന്വേഷിക്കാം. 

ഈ വിഷയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്ന നിരവധി വാർത്താറിപ്പോർട്ടുകൾ ലഭ്യമാണ്. അതിൽ പറയുന്നത് ഇപ്രകാരമാണ്- ബിസ്‌ക്കറ്റ് കൊടുക്കാൻ ശ്രമിച്ചപ്പോൾ നായ വിസ്സമ്മതിച്ചതിനെത്തുടർന്നു ബിസ്‌ക്കറ്റ് നായയുടെ ഉടമസ്ഥന്റെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും  നായയുടെ ഉടമസ്ഥൻ ആ ബിസ്ക്കറ്റ് നൽകിയപ്പോൾ നായ അത് കഴിച്ചുവെന്നും  എന്താണ് ഇതിലെ പ്രശ്നം എന്നും മനസ്സിലാകുന്നില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

കൂടാതെ രാഹുൽ ഗാന്ധി തന്റെ നായയ്ക്ക് ബിസ്ക്കറ്റ് നൽകിയെന്ന് ഉടമ തന്നെ വ്യക്തമാക്കുന്ന റിപ്പോർട്ടുകളും വന്നിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചു. 

രാഹുല്‍ ഗാന്ധി നായയെ കണ്ടപ്പോള്‍ അടുത്തേയ്ക്ക് വിളിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.  ബിസ്‌ക്കറ്റ് നല്‍കിയെങ്കിലും പരിചയമില്ലാത്ത ആളായതിനാൽ രാഹുൽ ഗാന്ധിയുടെ കയ്യിൽ നിന്നും  നായ ബിസ്‌ക്കറ്റ് കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടാണ്  ബിസ്ക്കറ്റ് തന്റെ  കൈയ്യിൽ ഏൽപ്പിച്ച് നായയ്ക് നൽകാൻ പറഞ്ഞതെന്നും ഉടമ പറഞ്ഞു.

ഇതിൽ നിന്ന്, രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകന് നായയ്ക്കുള്ള ബിസ്ക്കറ്റ് നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യാജ പ്രചാരണമാണ് നടത്തുന്നതെന്നും മനസിലാക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags