കേരളത്തിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം എന്ന പേരിൽ പ്രചരിക്കുന്നത് മെക്സിക്കോയിൽ നിന്നുള്ള ദൃശ്യം

google news
fake news

കേരളത്തിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വീഡിയോ പ്രചരിക്കുന്നു. കൈകാലുകൾ ഛേദിക്കപ്പെട്ട ഒരാളുടെ ദൃശ്യങ്ങൾ ആണ് വൈറലാകുന്നത്. വീഡിയോയുടെ അവസാന നിമിഷങ്ങളിൽ അയാൾ നിലത്ത് വീഴുന്നത് കാണാം. 

1

ട്വിറ്റർൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോ പിന്നീട്ട് മറ്റു മാധ്യമങ്ങളിലേക്കും വാട്ട്‌സ്ആപ്പിലേക്കും എത്തി.

ഫാക്‌ട് ചെക്ക്

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഈ വീഡിയോ കേരളത്തിൽ നിന്ന് അല്ല എന്ന് ഇതിന്റെ ഭാഷ പരിശോധിച്ചാൽ തന്നെ മനസിലാകും. മാത്രമല്ല ഇത് ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ഇതിലെ ഭാഷ സൂചിപ്പിക്കുന്നു.

2

വീഡിയോയിൽ നിന്നുള്ള ഫ്രെയിമുകൾ ഉപയോഗിച്ച് ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തിയപ്പോൾ, ഇത് 2018-ൽ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. എന്നിരുന്നാലും, ഇത് പോസ്റ്റ് ചെയ്ത ഉപയോക്താവ് അധിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.

കൂടുതൽ തെരച്ചിലിൽ ഇത് 2018 ഓഗസ്റ്റ് 4 ന് മെക്‌സിക്കോയിലെ ഒഹാക്ക എന്ന നഗരത്തിലാണ് സംഭവം നടന്നതെന്ന് പറയുന്ന ഒരു റിപ്പോർട്ട് കണ്ടെത്താനായി. ആ സമയത്ത്, ചാഹുയിറ്റ്സ് നഗരത്തിൽ നിന്ന് രണ്ട് വ്യക്തികളെ തട്ടിക്കൊണ്ടുപോകുകയും കാണാതാവുകയും ചെയ്തു.

3

2018-ൽ നിന്നുള്ള മറ്റ് ചില ലേഖനങ്ങളും മെക്സിക്കോയിൽ അക്രമം നടന്നതായി റിപ്പോർട്ട് ചെയ്തു. ഇത് മയക്കുമരുന്ന്മായി ബന്ധപ്പെട്ട് നടന്ന കൊലപാതകം ആണെന്ന് ദൃശ്യമാണ് എന്ന് വ്യക്തമായി. 

ചുരുക്കത്തിൽ, മൂന്ന് വർഷം മുമ്പ് മെക്സിക്കോയിലെ ഒഹാക്കയിൽ നടന്ന ഒരു കൊലപാതകത്തിന്റെ വീഡിയോ ഒരു ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങളായി ഇന്ത്യൻ സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിച്ചു.

4

Tags