കോടനാട് എസ്റ്റേറ്റ് കവർച്ചയും പിന്നിലെ ദുരൂഹ മരണങ്ങളും; തലവേദനയായ ജയലളിതയുടെ പ്രിയപ്പെട്ട കോടനാട് എസ്റ്റേറ്റ്

1
തമിഴ് രാഷ്ട്രീയ രംഗത്ത് കൊടനാട് എസ്റ്റേറ്റ് കേസ് ഒരു സുപ്രധാന സംഭവമാണ് .2017 ലാണ്  മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കൊള്ളയടിക്കപ്പെട്ടത്. ശശികലയെ കേസില്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത വന്നതോട് കൂടി കോടനാട് സംഭവം വീണ്ടും ചർച്ചയാകുകയാണ്. 

കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി ജയലളിതയുടെ തോഴിയായിരുന്ന  വി.കെ ശശികലയെ  ചോദ്യം  ചെയ്യുന്നത് വഴി വർഷങ്ങളായി ദുരൂഹതയേറിയ കേസിൽ വഴിത്തിരിവുണ്ടാകും എന്നാണ് പ്രതീക്ഷ.കൊടനാട് എസ്‌റ്റേറ്റിലെ വസ്തു വകകള്‍ ചെന്നൈയിലെ ഒരു ഹോട്ടലില്‍ നിന്ന് കണ്ടെത്തിയ സംഭവം, കൊടനാട് നിന്ന് കാണാതായ സ്വത്തുക്കളുടെ വിവരം, കാണാതായ രേഖകള്‍ എന്നിവയെ കുറിച്ചെല്ലാം ശശികലക്ക് അറിയാമെന്ന ആരോപണം ശക്തിപ്പെടുകയാണ് .
 

ജയലളിതയുടെ പ്രിയപ്പെട്ട കോടനാട് എസ്റ്റേറ്റ്  
ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു വേനല്‍ക്കാല വസതിയായി ജയലളിത ഉപയോഗിച്ചിരുന്ന  കോടനാട് എസ്റ്റേറ്റിലെ ആഡംബര ബംഗ്ലാവ്.  കോടനാട് വ്യൂ പോയിന്റിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രശസ്തമായ കോടനാട് എസ്റ്റേറ്റ് . 900 ഏക്കർ വിസ്തൃതിയുള്ള വലിയ 12 ഗേറ്റുകളടക്കം 20 ഗേറ്റുകൾ ,പ്രൈവറ്റ് സെക്യൂരിറ്റിയുള്‍പ്പെടെ 24 മണിക്കൂർ സുരക്ഷ ക്രമീകരണങ്ങൾ സജ്ജീകരിച്ച എസ്റ്റേറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന തടാകത്തിലൂടെ ബോട്ട് യാത്ര നടത്താനും ബംഗ്ലാവിൽ സമയം ചെലവഴിക്കാനും ജയലളിതക്ക് ഇഷ്ടമായിരുന്നു. കൂടാതെ ഈ ബം​ഗ്ലാവിലേക്ക് പ്രവേശിക്കാൻ പ്രത്യേക വഴിയാണ് ജയലളിത ഉപയോ​ഗിച്ചിരുന്നത്.  ജയലളിത മരിച്ച് ആറ് മാസം തികയുന്നതിന് മുമ്പാണ് എസ്റ്റേറ്റിൽ മോഷണം നടക്കുന്നത് .

jayalaitha

 അന്ന്  സംഭവിച്ചത്
 2017  ഏപ്രിൽ 24 ന്  രാത്രി പത്തരയ്ക്ക് ആണ് സംഭവം .കോടനാട് എസ്റ്റേറ്റിന്‍റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ പന്ത്രണ്ടംഗ സംഘം കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ കൃഷ്ണ ബ​ഹാദൂറിന് ആഴത്തിൽ മുറിവേറ്റിരുന്നു. ഗേറ്റ് 10 ൽ നിലയുറപ്പിച്ച ഓം ബഹാദൂർ അക്രമികളെ നേരിട്ടു. ഇയാളെ പ്രതിരോധിക്കാൻ അക്രമികൾ ശ്രമിച്ചതിന് തുടർന്നാണ് കൊലപാതകം നടന്നത്.
 ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജും മലയാളികളായ മറ്റ് 11 ക്രിമിനൽ സംഘാംഗങ്ങളുമാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്. 

പോലീസ് രേഖകൾ പ്രകാരം ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഘം ബംഗ്ലാവ് വിട്ടത്. ചെക്‌പോസ്റ്റിനു സമീപം പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ഇവരുടെ  വാഹനങ്ങൾ പാഞ്ഞുകയറിയിരുന്നു. മൂന്ന് വാഹനങ്ങളിലായിട്ടാണ് ഇവർ സഞ്ചരിച്ചിരുന്നത്. അവയിലൊരെണ്ണം ചെക്ക്പോസ്റ്റിൽ നിർത്തുകയും മറ്റൊരെണ്ണം രക്ഷപെടുകയും ചെയ്തിരുന്നു. എന്നാൽ  ഉപദ്രവകാരികളല്ലെന്ന് കരുതി അവരെ വിട്ടയച്ചു. പിന്നീട്  നീലഗിരി എസ്പി മുരളി രംഭ സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സംശയം ശരിയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. 

എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞിരുന്ന പ്രധാനിയായിരുന്നു സേലം സ്വദേശി 36 കാരനായ കനകരാജ്പിന്നീട് രണ്ടാം പ്രതിയും വടക്കഞ്ചേരി സ്വദേശിയുമായി കെ.വി.സൈനിന്‍റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡിടിപി ഓപ്പറേറ്റർ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്തു. 

kodand

ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം. പ്രതികളുടെ ദുരൂഹമായ  അപകട മരണങ്ങൾ  കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി. ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ  ശശികലയാണെന്ന ആരോപണവും ഉണ്ടായിരുന്നു.എന്നാൽ ഈ സമയം അഴിമതി കേസില്‍ ശശികല ജയിലിലായിരുന്നു. 

kodanadu

ഈ ദുരൂഹ മരണങ്ങളിൽ  ഗൂഢാലോചനയുണ്ടെന്നും മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. കേസിലെ പുനരന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് എഐഎഡിഎംകെ നല്‍കിയ ഹര്‍ജിയും  മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചാലും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും വിധി വന്നു.

കേസില്‍ ശരിയായ അന്വേഷണം നടത്തുമെന്നത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ  തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.കഴിഞ്ഞ വര്‍ഷം ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതടെയാണ് കേസില്‍ പുതിയ തെളിവുകളും വിവരങ്ങളുമുണ്ടെന്നും പുനഃരന്വേഷിക്കണമെന്നും തമിഴ്‌നാട്‌ പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. തന്നെ കേസില്‍ മനപൂര്‍വം കുടുക്കാനാണ് പുനരന്വേഷണമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമി ആരോപിച്ചിരുന്നുവെങ്കിലും പുനരന്വേഷണത്തിന് കോടതി അനുവാദം നല്‍കുകയായിരുന്നു.

kodandu

കേസിലെ രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സയനെ നീലഗിരിയുടെ  മൊഴിയില്‍ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ പേരുണ്ടായിരുന്നു.എന്നാൽ  പ്രതിയുടെ രഹസ്യമൊഴിയില്‍ പ്രതിപക്ഷ നേതാക്കളുടെ പേര് ചേര്‍ത്ത് പകപോക്കുകയാണ്  ഡിഎംകെയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.
 കുറ്റം ചെയ്യാത്തവര്‍ ആരും പേടിക്കേണ്ട ആവശ്യമില്ലെന്ന്  സ്റ്റാലിൻ പറയുമ്പോഴും കോടനാട് കേസ് ദുരൂഹത നീക്കി പുറത്തുവരുമോ  എന്നതിൽ ശശികലയുടെ വെളിപ്പെടുത്തലുകൾക്ക്  സുപ്രധാന പങ്കുണ്ട്.