×

പാകിസ്ഥാനിൽ പട്ടാള ജനാധിപത്യം

google news
asd

ഡോ. ജോസഫ് ആൻറണി

മുസ്ലിം ജനസംഖ്യയിൽ ഇന്തോനേഷ്യ കഴിഞ്ഞാൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇരുപത്തിനാലുകോടി ജനങ്ങളുള്ള പാകിസ്ഥാൻ. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യത്തിലേക്ക് പിച്ചവെച്ചെങ്കിലും ആ രാജ്യം പകുതിയിലേറെക്കാലവും പട്ടാളഭരണത്തിൻ കീഴിലായിരുന്നു. ഇന്നും പട്ടാളം തന്നെയാണ് പാകിസ്ഥാനെ നിയന്ത്രിക്കുന്നതെന്ന് തെളിയിക്കുന്നതാണ് ഫെബ്രുവരി എട്ടിന് നിയമസഭകളിലേക്കു നടന്ന പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ. സ്വാതന്ത്ര്യാനന്തരമുള്ള കാലത്ത് ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിപോലും കാലാവധിതികച്ചിട്ടില്ല. എങ്കിലും ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിന്റെ ഒരു സവിശേഷത, തുടർച്ചയായി മൂന്നാംതവണയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് അരങ്ങേറുന്നത് എന്നതാണ്. അത് പാകിസ്ഥാൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു റെക്കോഡ് ആണ്. 

പക്ഷെ ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പും ജനാധിപത്യത്തിന് തീരാക്കളങ്കമാവുകയാണ്. പട്ടാളത്തിന്റെ ഇടപെടൽമൂലം തെരഞ്ഞെടുപ്പ് അഴിമതിയും അട്ടിമറിയും അവിടെ തുടർക്കഥയാണെങ്കിലും, ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ നഗ്നമായ അട്ടിമറി മുൻപ് ഒരു തെരഞ്ഞെടുപ്പിലും പാകിസ്ഥാൻ കണ്ടിട്ടില്ല. അതിനാലാണ് പാകിസ്ഥാന്റെ സുഹൃത് രാജ്യങ്ങളായ അമേരിക്കയും, ബ്രിട്ടനും, അതോടൊപ്പം യൂറോപ്യൻ യൂണിയനും, തെരഞ്ഞെടുപ്പ് പരാതികളെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് പരസ്യമായി പ്രതികരിച്ചത്. 

The curious plot around Pakistan's next army chief, a key player in the  fragile democracy - Indiaweekly

പാകിസ്ഥാൻ പട്ടാളം തെരഞ്ഞെടുപ്പുകളെ കാണുന്നത് തങ്ങളുടെ ഇഷ്ടക്കാരെ അധികാരത്തിലെത്തിക്കാനുള്ള ഒരു മാർഗം മാത്രമായാണ്. അതുകൊണ്ടാണ് അവിടത്തെ തെരഞ്ഞെടുപ്പിനെ, ഇലക്ഷൻ (election) എന്നതിനുപകരം ഇലക്ഷൻ (selection) എന്നുവിശേഷിപ്പിക്കുന്നത്. അതിനാലാണ് പാകിസ്ഥാനിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനായ സഹീദ് ഹുസൈൻ പറഞ്ഞത്, ആര് അധികാരത്തിൽവരണമെന്നും, ആര് വരരുതെന്നും സൈന്യം തെരഞ്ഞെടുപ്പുനടത്തുന്നതെന്ന്. നേരത്തെ ഇത്തവണയും തീരുമാനിച്ചിട്ടാണ് പാകിസ്ഥാൻ സാക്ഷ്യംവഹിച്ചത്, തങ്ങളുടെ ഇഷ്ടക്കാരനായ നവാസ് ഷെരീഫിനെ അധികാരത്തിൽ കൊണ്ടുവരാനുള്ള ഹീനശ്രമകളാണ്. ആ ലക്‌ഷ്യം നിറവേറ്റുന്നതിന് അവർ സ്വീകരിച്ച മാര്ഗങ്ങളെന്താണെന്നു നോക്കാം.

ഒരുകാരണവശാലും ഇമ്രാൻഖാൻ വീണ്ടും അധികാരത്തിൽവരരുതെന്നായിരുന്നു ആദ്യത്തെ തീരുമാനം. അതിനായി ഇമ്രാനെതിരെ ചുമത്തപ്പെട്ട നൂറ്റമ്പതിലേറെ കേസുകളിൽ, നാലുകേസുകളിൽ, പ്രത്യേകകോടതിയുടെ സഹായത്തോടെ ഇമ്രാനെ മുപ്പത്തിനാലുവര്ഷം തടവിനുശിക്ഷിച്ചു. പ്രതിഭാഗത്തിന്റെ വാദംപോലും കേൾക്കാതെയാണ് ഇമ്രാന് ശിക്ഷവിധിച്ചതെന്ന ആരോപണം അദ്ദേഹത്തിന്റെ വക്കീലന്മാർ ഉയത്തിയിട്ടുണ്ട്. 2023 മെയ് മാസംമുതൽതന്നെ ഇമ്രാൻ ജയിലിനുള്ളിലാണ്. ശിക്ഷിപ്പെട്ടപ്പോൾ പത്തുവര്ഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും ഇമ്രാനെ വിലക്കുകയുംചെയ്തു.

Ex-Pakistan PM Imran Khan's appeal from jail: 'Take me out, cell full of  flies and insects' - BusinessToday

അയോഗ്യനാക്കപ്പെട്ടുവെങ്കിലും, ഇപ്പോഴും പാകിസ്ഥാനിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഇമ്രാൻ തന്നെയാണ്. അതിനാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതയും അദ്ദേഹത്തിന്റെ പാകിസ്ഥാൻ തെഹ്രി-കെ ഇൻസാഫ് (പി.റ്റി.ഐ.)എന്ന പാർട്ടിക്കായിരുന്നു. ഇതുമനസിലാക്കിയതുകൊണ്ടാണ് ഇമ്രാന്റെ പാർട്ടിയെ നിരോധിക്കയും അവരുടെ തെരഞ്ഞെടുപ്പുചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നിഷേധിക്കയുംചെയ്തത്. പി.ടി.ഐ. സ്ഥാനാർഥികൾക്ക് പ്രചാരണം നടത്താനുള്ള അവസരം നിഷേധിക്കപ്പെട്ടു, ടെലിവിഷൻ ചാനലുകളിൽ ഇമ്രാൻ ഖാന്റെ പേരുപോലും പരാമർശിക്കുന്നത് വിലക്കി, ചില സ്ഥാനാർഥികളെ അവസാനദിവസങ്ങളിൽ അയോഗ്യരാക്കി, വോട്ടെണ്ണലിൽ വിജയികളായവർ തോറ്റതായി പ്രഖ്യാപിക്കപ്പെട്ടു, എന്നിങ്ങനെ പല മാർഗങ്ങളിലൂടെ ഇമ്രാന്റെ പാർട്ടിയെ പരാജയപ്പെടുത്താൻശ്രമിച്ചു. എന്നിട്ടും പിന്മാറാതെ ഇമ്രാന്റെ പാർട്ടിക്കാർ സ്വതന്ത്രമായി മത്സരിച്ച് ആകെ തെരഞ്ഞെടുപ്പുനടന്ന 266ൽ 101 ใ നേടിയെന്നത് അവരുടെ വിജയത്തിന്റെ വ്യാപ്തിയാണ് കാണിക്കുന്നത്. പട്ടാളത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയാണ് പി.റ്റി.ഐ.യുടെ വൻപിച്ച വിജയം. സ്വതന്ത്രരായി മത്സരിച്ചുജയിച്ചാൽപോലും പാകിസ്ഥാന്റെ നിയമം അനുസരിച്ച് ഏറ്റവും വലിയ പാർട്ടിയെ മാത്രമേ മന്ത്രിസഭാ രൂപീകരിക്കാൻ ക്ഷണിക്കു. എന്നുമാത്രമല്ല, നാമനിർദേശംചെയ്യപ്പെടാനുള്ള എഴുപത് സീറ്റുകളുടെ വിഹിതവും പാർട്ടികൾക്കുമാത്രമേ ലഭിക്കൂ. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇമ്രാന്റെ പാർട്ടിയെ തെരഞ്ഞെടുപ്പുട്ടിൽനിന്നും വിലക്കിയത്.

ഇനി ആരെയാണ് പാകിസ്ഥാൻ സൈന്യം പ്രധാനമന്ത്രിക്കസേരയിൽ ഇരുത്താൻ ശ്രമിക്കുന്നത്? അത്, മുൻപ് മൂന്നുതവണ പ്രധാനമന്ത്രിയായിട്ടുള്ള, മൂന്നുതവണയും പട്ടാളത്തിന്റെ ഇടപെടലിലൂടെ അധികാരം നഷ്ടപ്പെട്ടിട്ടുള്ള, നവാസ് ഷെരീഫിനെയാണ്. രസകരമായ വസ്തുത, 2017ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി, 2018ൽ ഇമ്രാനെ അധികാരത്തിലിരുത്തിയ സേന തന്നെയാണ് ഇപ്പോൾ നവാസിന് വീണ്ടും പച്ചക്കൊടി കാണിച്ചിരിക്കുന്നത് എന്നതാണ്. ഇപ്പോൾ ഇമ്രാന് സംഭവിച്ചതുപോലെ നിരവധികേസുകളിൽ ശിക്ഷിക്കപ്പെടുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ആജീവനാന്തവിലക്ക് ഏർപ്പെടുത്തുകയുംചെയ്യപ്പെട്ട് രാജ്യംവിടേണ്ടിവന്നയാളാണ്, നവാസ് ഷെരീഫ്. പാകിസ്ഥാൻ മുസ്‌ലിംലീഗ് ഷെരീഫിനെതിരായ രണ്ടുമാസങ്ങൾക്കുള്ളിലാണ് അധികാരകേന്ദ്രങ്ങളോട് നേതാവായ നവാസ് കേസുകളും കഴിഞ്ഞ ഇളവുചെയ്തുകൊടുത്തത്. അടുത്തുനിൽക്കുന്നവർ എന്തുകൊള്ളരുതായ്മകാണിച്ചാലും ഭരണകൂടം അവരെ തഴുകിത്തലോടി പദവികൾനൽകി ആദരിക്കും, എന്നാൽ എതിർത്താൽ ഭരണകൂടം അതിന്റെ ആവനാഴിയിലുള്ള എല്ലാ ആയുധങ്ങളും, ഭരണഘടനാസ്ഥാപനങ്ങളുടെവരെ പിന്തുണയോടെ പ്രയോഗിക്കുന്നത് പുതിയകാലത്തിന്റെ രാഷ്ട്രീയമാണ്. പാകിസ്ഥാനിൽ ഇപ്പോൾകാണുന്നത് അതിന്റെ നഗ്നമായ പ്രയോഗമാണ്. അതുകൊണ്ടാണ് 2018ലെ തെരഞ്ഞെടുപ്പുകാലത്ത് ജയിലിൽകിടന്നയാൾ ഇപ്പോൾ പ്രധാനമന്ത്രിപദത്തിലേക്കും, 2018ൽ അധികാരത്തിലേറിയ പ്രധാനമന്ത്രി ഇപ്പോൾ ജയിലിനുള്ളിൽ കഴിയുന്നതും. ജയിലഴികൾക്കുള്ളിൽ കിടക്കേണ്ടയാൾ പുറത്തുവരികയും ജയിലഴികൾക്കുള്ളിലായതുമാണ് പാകിസ്ഥാൻ പുറത്തുണ്ടായിരുന്നയാൾ രാഷ്ട്രീയത്തിലെ പുതിയഅത്ഭുതം. ഇമ്രാന്റെ പാർട്ടിയിലെ രണ്ടാമനും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന ഷാ മുഹമ്മദ് ഖുറേഷിയും നിരവധി മുതിർന്ന നേതാക്കളും ജയിലിലടക്കപ്പെട്ടിരിക്കയാണ്. 

Pak Polls: Nawaz Sharif, His Daughter's Victory Challenged In Lahore Court  On Technical Grounds

നിരവധി പ്രതിസന്ധികളുടെ നടുവിലാണ് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പുനടക്കുന്നത്. ഭീകരമായ സാമ്പത്തികപ്രതിസന്ധിയാണ് ഒരുവശത്തെങ്കിൽ, പാകിസ്ഥാനുള്ളിലെ ഭീകരാക്രമണങ്ങളാണ് മറുവശത്ത്. അഫ്ഗാനിസ്ഥാനും, ഇറാനുമായി രൂപപ്പെടുന്ന സംഘർഷങ്ങൾ ഈ പ്രതിസന്ധികളുടെ ആഴംകൂട്ടുന്നവയാണ്. ഈ ഗുരുതരമായ പ്രതിസന്ധിയിൽനിന്നും പാകിസ്ഥാനെ കരകയറ്റുകയെന്ന ദൗത്യമാണ് പുതിയ ഭരണകൂടത്തെ കാത്തിരിക്കുന്നത്. ഇപ്പോഴത്തെ നീക്കങ്ങൾ ഫലംകണ്ടാൽ, നവാസ് ഷെരീഫിന്റെ, പാകിസ്ഥാൻ മുസ്ലിം ലീഗും, ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും, മറ്റുചില ചെറുകക്ഷികളും ചേരുന്ന മുന്നണിയായിരിക്കും അധികാരത്തിൽവരുക. ഇമ്രാന്റെ പാർട്ടിക്കാർ പ്രതിപക്ഷത്തിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നവാസ് ഷെരീഫിന്റെ, പാകിസ്ഥാൻ മുസ്ലിം ലീഗും, ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും, മറ്റുചില ചെറുകക്ഷികളും ചേരുന്ന മുന്നണിയായിരിക്കും അധികാരത്തിൽവരുക. ഇമ്രാന്റെ പാർട്ടിക്കാർ പ്രതിപക്ഷത്തിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നവാസ് ഷെരീഫിന്റെ, പാകിസ്ഥാൻ മുസ്ലിം ലീഗും, ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും, മറ്റുചില ചെറുകക്ഷികളും ചേരുന്ന മുന്നണിയായിരിക്കും അധികാരത്തിൽവരുക. ഇമ്രാന്റെ പാർട്ടിക്കാർ പ്രതിപക്ഷത്തിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നവാസ് ഷെരീഫിന്റെ, പാകിസ്ഥാൻ മുസ്ലിം ലീഗും, ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും, മറ്റുചില ചെറുകക്ഷികളും ചേരുന്ന മുന്നണിയായിരിക്കും അധികാരത്തിൽവരുക. ഇമ്രാന്റെ പാർട്ടിക്കാർ പ്രതിപക്ഷത്തിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Pakistan election: Can Imran Khan's winning candidates form a government? |  Elections News | Al Jazeera

പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരനായ നവാസ് ഷെരീഫിന് ഉറപ്പുള്ള ഒരു കാര്യം, പാകിസ്ഥാനിൽ എല്ലാം തീരുമാനിക്കുന്നത് പട്ടാളമാണെന്നതാണ്. ആദ്യതവണ, 1990ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്നെങ്കിലും, സഖ്യകക്ഷികളിൽ പങ്കാളികളായിരുന്ന പ്രധാനമന്ത്രി നവാസ് ഷെരീഫും, പാകിസ്ഥാന്റെ പ്രസിഡന്റായി അധികാരമേറ്റ ഗുലാം ഇസ്ഹാൿ ഖാനും തമ്മിലുള്ള തർക്കത്തെത്തുടർന്ന് സൈന്യത്തിന്റെ ഇടപെടലിന്റെ ഫലമായി 1993ൽ പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കേണ്ടിവന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായിരുന്നപ്പോൾ, 1999ല്‍ പർവേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള അട്ടിമറിയിലൂടെയാണ് നവാസ് ഷെരീഫ് പുറത്തായതെങ്കിൽ, 2017ല്‍ മൂന്നാംതവണ അധികാരം നഷ്ടപ്പെട്ടതും സൈന്യവുമായുള്ള ഏറ്റുമുട്ടലിന്റെ ഫലമായായിരുന്നു. അത് ഇനിയും ആവർത്തിക്കാൻ, സ്വന്തംകാര്യത്തിൽമാത്രം താല്പര്യമുള്ള പാകിസ്ഥാൻ പട്ടാളത്തിന് ഒരുമടിയുമുണ്ടാവില്ല. 

2018ൽ അധികാരത്തിൽവരുമ്പോൾ, കുടുംബാധിപത്യരാഷ്ട്രീയത്തിന് അറുതിവരുത്തി ഇമ്രാൻ മാറ്റത്തിന്റെ പുതിയരാഷ്ട്രീയംകൊണ്ടുവരുമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ പാകിസ്ഥാൻ സാമ്പത്തികപ്രതിസന്ധിയിലേക്കും, തൊഴിലില്ലായ്മയിലേക്കും, ഭീകരവാദ ആക്രമണങ്ങളിലേക്കും, പോകുന്നതാണ് കണ്ടത്. എന്നുമാത്രമല്ല, താലിബാനെ പിന്തുണച്ചും, പ്രതിപക്ഷത്തെ അടിച്ചമർത്തിയും, ജയിലിലടച്ചും ജനാധിപത്യവിരുദ്ധത പ്രകടമാക്കിയ നേതാവുതന്നെയാണ് ഇമ്രാനും. പക്ഷെ, പാകിസ്ഥാനിലെ സർവ്വശക്തമായ സൈന്യത്തിനെതിരായി മുന്നോട്ടുവരാൻ ഇമ്രാൻ കാണിച്ച ധീരതയെ പാകിസ്ഥാനിലെ സമ്മതിദായകരിൽ പകുതിയോളംവരുന്ന യുവാക്കൾ അംഗീകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടിക്കുണ്ടായ വിജയത്തിനുകാരണം. ആ യുവശക്തിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ, പാകിസ്ഥാൻ സൈന്യത്തിനും, വരാൻപോകുന്ന മന്ത്രിസഭയ്ക്കും കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

(ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈന ആൻഡ് ഐ.ഓ.ആർ. സ്റ്റഡീസിൽ ഡിസ്റ്റിംഗ്വിഷ് ഡ്  സീനിയർ ഫെലോ ആണ് ലേഖകൻ)

 

 

Read more...