കോക് ടെയിൽ എന്ന വാക്കുണ്ടായതിനു പിന്നിൽ നിരവധി രസകരമായ കഥകളുണ്ട്. പട്ടാളക്കാർക്ക് മദ്യം പക്ഷികളുടെ തൂവലുകളാൽ അലങ്കരിച്ചു നൽകിയിരുന്നു എന്നതിൽ തുടങ്ങുന്നു കഥകൾ. പരമ്പരാഗത കോക്ടെയിൽ എന്നാൽ പെച്ച്യോർഡ് 16 നൂറ്റാണ്ടിൽ കണ്ടുപിടിച്ച പെച്ച്യോർഡ് ബിറ്റേഴ്സ് ആണെന്നും പറയുന്നു.
ഫ്രഞ്ച് വാക്കിൽ നിന്നുമാണ് കോക്ടെയിൽ എന്ന വാക്കുണ്ടായതെന്നും പറയുന്നു. പ്രത്യേക ചേരുവകൾ ചേർത്തുള്ള കോക്ടെയിൽ പിന്നീട് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകങ്ങളായി. ഇന്ന് ഏറ്റവും വിലയുള്ള കോക്ടെയിൽ ലഭിക്കുന്നത് ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിലാണ.
നല്ല ക്ഷീണിച്ചിരിക്കുന്ന സമയത്തൊന്നു റിഫ്രഷാകാൻ കോക്ക്ടെയ്ൽ മികച്ച തെരഞ്ഞെടുപ്പാണ്. ഏതൊക്കെയാണ് അവയെന്ന് നോക്കാം
തണ്ണി മത്തൻ കോക്ക്ടെയ്ൽ
വീറ്റ് ബിയർ, തണ്ണിമത്തൻ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നത്
മിഷേലാഡ കോക്ക്ടെയ്ൽ
മെക്സിക്കൻ ടോക്ടെയിലാണ് ഇത്. ബിയർ, ലൈം ജ്യൂസ്,വിവിധ തരം സോസ്, ചുവന്ന മുളക്, സ്പൈസസ്, തക്കാളി ജ്യൂസ് എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്
ബ്ലാക്ക് ബെറി ലെമൺ ഷാൻഡി കോക്ക്ടെയ്ൽ
ബിയർ, ബ്ലാക്ബറി, ലെമൺ ജ്യൂസ്, പുതിനയില എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്
ബ്ലഡി മേരി ബിയർ കോക്ക്ടെയ്ൽ
മെക്സിക്കൻ കോക്ടെയിലാണിത്. വിവിധ തരം സോസുകൾ,കുരുമുളക്, ബീയർ, തക്കാള ജ്യൂസ്, ലെമൺ ജ്യൂസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാം
ബ്രോഡ് വേ ബിയർ കോക്ടെയിൽ
വെള്ളം, നുറുക്കിയ ക്രാൻബെറിസ് പഴങ്ങൾ, പഞ്ചസാര , സോഡ, ബിയർ എന്നിവ ചേർത്ത് തയ്യാറാക്കാവുന്നതാണിത്
പനാഷ് കോക്ക്ടെയ്ൽ
ബിയറും സ്പ്രൈറ്രും ചേർത്ത് കഴിക്കാവുന്ന കോക്ക്ടെയില്‍ ആണ് പനാഷ്
read more ഉച്ചക്കൂണിന് ഞൊടിയിടയിൽ തയാറാക്കാം പൊടിച്ചമ്മന്തി: ഒരു പാത്രം നിറയെ ചോറ് കഴിക്കാം