പഴയ കാലം മുതൽ എല്ലാവർക്കും ഇഷ്ടപ്പെട്ടൊരു വിഭവമാണ് പൊടി ചമ്മന്തി. ഇന്നത്തെ ചോറ് കഴിക്കാൻ എന്ത് കറിയുണ്ടാക്കുമെന്ന ആലോചനയിലാണെങ്കിൽ ഇതാ രൂചിയൂറും പൊടി ചമ്മന്തി
ആവശ്യമായവ
- തേങ്ങ തിരുമ്മിയത് – അര കപ്പ്
- മുളക് പൊടി – അര ടി സ്പൂണ്‍
- കുഞ്ഞുള്ളി – 2 എണ്ണം
- ഉപ്പ് – പാകത്തിന്
- എണ്ണ – ഒരു ടി സ്പൂണ്‍
- കടുക് – അര ടി സ്പൂണ്‍
- കറിവേപ്പില – കുറച്ച്
- വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )
തയ്യാറാക്കുന്ന വിധം
- തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക(തോരന്‍ ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേര്‍ത്ത് അരക്കരുത് ).
- ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത്
- ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക.
രുചികരമായ പൊടി ചമ്മന്തി റെഡി