×

Home Remedies | സവാള ഫ്രഷായി വയ്ക്കണോ ? ഇവ ശ്രദ്ധിക്കു

google news
dejk

വീട്ടിൽ മിക്ക കറികളിലെയും പ്രധാന ചേരുവയാണ് സവാള. എല്ലാ പച്ചക്കറികളും പോലെ ഉള്ളിയും വീട്ടിൽ ശരിയായ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ കുറച്ച് അധികം സ്റ്റോക്ക് ചെയ്താൽ ഉള്ളി ചീഞ്ഞു പോകുമോ എന്ന ആശങ്കയിലാണ് പലരും.

1. ഉള്ളി വാങ്ങയി ശേഷം രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കി എടുത്ത് സൂക്ഷിക്കുക. ഇതിന് ശേഷം വൃത്തിയുള്ളതും വെയിൽ കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രമിക്കുക.

 2. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വച്ചാൽ ഉള്ളി ഫ്രഷായിരിക്കും. 

3. ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്! 

4.  ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ വയ്ക്കാൻ പാടില്ല. വായു സഞ്ചാരം കടക്കാത്തത് കൊണ്ട് പലപ്പോഴും ഇത് കേടാകാൻ സാധ്യത കൂടുതലാണ്.

5. ഉള്ളി ഒരു പേപ്പർ ബാഗിലോ തുറന്ന കൊട്ടയിലോ സൂക്ഷിക്കുക.


6. മറ്റ് പച്ചക്കറികൾ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈർപ്പവും ഉള്ളതിനാൽ ഉള്ളി അഴുകാനും മുകളിൽ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. 

7. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. 


8. അരിഞ്ഞ ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് മുറിച്ചോ അല്ലെങ്കിൽ എയർ ടൈറ്റ് കണ്ടെയ്നറിലോ പ്ലാസ്റ്റിക് ബാഗിലോ സിപ്പ് ലോക്ക് ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags