×

RECIPE | ഇളനീർ പായസം

google news
rey
 

ആവശ്യമായ  ചേരുവകൾ


ടെൻഡർ കോക്കനട്ട് പൾപ് -1 പാക്കറ്റ്

പാൽ - രണ്ട് ലിറ്റർ

മിൽക് മേയ്ഡ് -200 ഗ്രാം

തേങ്ങാപ്പാൽ -ഒരു കപ്പ്

പഞ്ചസാര -ഒരു കപ്പ്

തയാറാക്കുന്ന വിധം


    ചുവടു കട്ടിയുള്ള പാത്രത്തിൽ പാല് ചൂടാക്കിയ ശേഷം ടെൻഡർ കോക്കനട്ട് പൾപ് ചേർത്ത് നന്നായി ഇളക്കുക. 

   ചെറിയ തീയിൽ നന്നായി തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. 

    ഒരു കപ്പ് പഞ്ചസാര ചേർക്കുക, ശേഷം മിൽക് മേയ്ഡ് ചേർത്ത് നന്നായി ഇളക്കുക. 

    എടുത്തു വെച്ച തേങ്ങാപ്പാൽ ഒഴിച്ച്, ചെറുതായി തിളക്കുമ്പോൾ തീ കെടുത്തുക. 

    ചെറു ചൂടോടെ ഇളനീർ പായസം കഴിക്കാം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക