×

RECIPE | മധുര പ്രിയരാണോ ? ഒരു ഗു​ലാ​ബ്‌ ജാ​മു​ൻ റെസിപി ആയാലോ..

google news
hs

ആഹാരത്തിനുശേഷം എ​ന്തെ​ങ്കി​ലു​മൊ​രു മ​ധു​രം ക​ഴി​ക്ക​ണ​മെ​ന്ന് ആഗ്രഹമുള്ളവർക്ക് എളുപ്പത്തിൽ ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​യ ഒ​രു മ​ധു​ര വി​ഭ​വം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഗു​ലാ​ബ്‌ ജാ​മു​ൻ ഉണ്ടാക്കിയാലോ? \


ആവശ്യമായ ചേ​രു​വ​ക​ൾ


മി​ൽ​ക്പൗ​ഡ​ർ- ഒ​ന്ന​ര​ക​പ്പ്

മൈ​ദ -കാ​ൽ ക​പ്പ്

റ​വ -1 ടേ​ബി​ൾ സ്പൂ​ൺ

ബേ​ക്കി​ങ് സോ​ഡ- ഒ​രു നു​ള്ള്

ബേ​ക്കി​ങ് പൗ​ഡ​ർ-​അ​ര ടീ​സ്പൂ​ൺ പാ​ൽ -ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

നെ​യ്യ് -ഒ​രു ടേ​ബി​ൾ സ്പൂ​ൺ.

സി​റ​​പ്പ് ത​യാ​റാ​ക്കു​ന്ന​തി​നു വേ​ണ്ടി 


പ​ഞ്ച​സാ​ര ഒ​രു ക​പ്പ്, 

വെ​ള്ളം ഒ​രു ക​പ്പ്, 

ഏ​ല​ക്കാ​പ്പൊ​ടി അ​ര ടീ​സ്പൂ​ൺ


ത​യാ​റാ​ക്കു​ന്ന​  വി​ധം

    മി​ൽ​ക് പൗ​ഡ​ർ, മൈ​ദ, റ​വ, ബേ​ക്കി​ങ് സോ​ഡ, അ​ര ടേ​ബി​ൾ സ്പൂ​ൺ ബേ​ക്കി​ങ് പൗ​ഡ​ർ, നെ​യ്യ്, പ​കു​തി നാ​ര​ങ്ങ​യു​ടെ നീ​ര് എ​ന്നി​വ ന​ന്നാ​യി യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. ശേ​ഷം ചെ​റു ചൂ​ടു​പാ​ൽ കു​റേ​ശെ ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ കു​ഴ​ച്ചെ​ടു​ത്ത് 10 മി​നി​ട്ട് അ​ട​ച്ചു വ​യ്ക്ക​ണം. ഉ​രു​ട്ടി​യെ​ടു​ക്കാ​വു​ന്ന​താ​ണ് പ​രു​വം.

    പാ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്ത് തി​ള​ച്ചു​വ​രു​മ്പോ​ൾ ഏ​ല​യ്ക്ക പൊ​ടി ചേ​ർ​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ തീ​യി​ൽ അ​ഞ്ചു മി​നി​ട്ട് തി​ള​പ്പി​ക്ക​ണം. 


    ഇ​തി​ലേ​ക്ക് പ​കു​തി നാ​ര​ങ്ങ​യു​ടെ നീ​ര് പി​ഴി​ഞ്ഞൊ​ഴി​ക്കു​ക. അ​തി​നു ശേ​ഷം ത​യാ​റാ​ക്കി​യ കൂ​ട്ട് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി കൈ ​കൊ​ണ്ട് ന​ന്നാ​യി മു​റു​ക്കി ഉ​രു​ട്ടി​യെ​ടു​ത്ത് ന​ല്ല​തു​പോ​ലെ ചൂ​ടാ​ക്കി​യ എ​ണ്ണ​യി​ൽ ഗോ​ൾ​ഡ​ൺ ബ്രൗ​ൺ നി​റ​ത്തി​ൽ വ​റു​ത്തു​കോ​രാം.​

     പൊ​ട്ടി​പ്പോ​കാ​തെ ശ്ര​ദ്ധി​ക്ക​ണം.​ശേ​ഷം പ​ഞ്ച​സാ​ര ലാ​യ​നി​യി​ൽ ഇ​ട്ട് 15 മി​നി​ട്ടു പാ​ത്രം അ​ട​ച്ചു​വ​യ്ക്കു​ക. ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക