×

RECIPE | തമിഴ്​നാട്​ സ്​പെഷൽ തൈര്​ സാദം ഉണ്ടാക്കാം

google news
gjctd

ആവശ്യമായ ചേരുവകൾ 


വേവിച്ച്​ തണുപ്പിച്ച ചോറ്​ -2 കപ്പ്​

തൈര്​ -2 കപ്പ്​

കറിവേപ്പില -2 തണ്ട്​

വറ്റൽ മുളക്​ -2 എണ്ണം

പച്ചമുളക്​ -2 എണ്ണം

ഇഞ്ചി -ചെറിയ കഷണം

ഉപ്പ്​, കടുക്​, എണ്ണ -ആവശ്യത്തിന്​

കായം -കാൽ ടീസ്​പൂൺ

തയാറാക്കുന്ന വിധം


ചോറ്​ നന്നായി വെന്തശേഷം തണുപ്പിച്ചുവെക്കുക. 

തൈര്​ നന്നായി ഉപ്പുചേർത്ത്​ ഉടച്ച്​ ചോറിലേക്ക്​ മിക്​സ്​ ചെയ്യണം. പാനിൽ ഓയിൽ ഒഴിച്ച്​ ചൂടാക്കി കടുക്, വറ്റൽ മുളക്​, കറിവേപ്പില എന്നിവ വഴറ്റുക.

 ഇതിലേക്ക്​ ഇഞ്ചി, പച്ചമുളക്​, കായം എന്നിവ ചേർത്ത്​ വഴറ്റുക. ഇത്​ ചോറിലേക്ക്​ ചേർത്ത്​ നന്നായി ഇളക്കി മിക്​സ്​ ചെയ്‌താൽ തൈര്​ സാദം റെഡി. 

അച്ചാറോ പപ്പടമോ കൂട്ടി കഴിക്കാം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക