ചോറിനു മീനില്ലാതെ കഴിക്കാൻ പറ്റൂല എന്ന ഡയലോഗ് വീടുകളിലൊക്കെ കേൾക്കാറുണ്ടല്ലേ? ഇന്നൊരു വെറൈറ്റി മീൻ ഫ്രൈ ചെയ്താലോ ?
മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലേയ്ക്ക് ഉപ്പ്, നാരങ്ങാ നീര്, വെളുത്തുള്ളി പൊടി, മുളക് പൊടി എന്നിവ ചേർത്ത് എല്ലാം കൂടെ നന്നായി മീനിൽ പുരട്ടിയ ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ മസാല പുരട്ടി വെച്ച മീൻ എണ്ണയിലിട്ട് നന്നായി വറുത്തെടുക്കുക. ഇരു വശവും വറുത്തെടുക്കണം. മീൻ നിറം മാറുന്നത് വരെ പാകം ചെയ്യണം. ഇനി ഇത് സ്റ്റാർട്ടർ ആയോ, അല്ലെങ്കിൽ ചോറിനൊപ്പമോ ഒക്കെ കഴിക്കാം. സ്റ്റാർട്ടർ ആണെങ്കിൽ മയോണൈസ് ചേർത്ത് കഴിക്കാവുന്നതാണ് ALSO READ നല്ല തേങ്ങാക്കൊത്തിട്ട നാടൻ മട്ടൻ ഡ്രൈ ഫ്രൈ എങ്ങനെ തയാറാക്കാം?