നയതന്ത്ര മേഖയിൽ നേട്ടം കൈവരിക്കുന്നു പാർപ്പിട യൂണിറ്റുകൾ കൈമാറും

baharain king hamad
മ​നാ​മ: ന​യ​ത​​ന്ത്ര മേ​ഖ​ല​യി​ല്‍ ബ​ഹ്​​റൈ​ന്‍ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി.ലോ​ക​ത്തെ വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ബ​ന്ധം സ്​​ഥാ​പി​ക്കു​ക​യും ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ല്‍ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ന്‍ ഈ​സ ആ​ല്‍​ഖ​ലീ​ഫ​യു​ടെ ന​യ​നി​ല​പാ​ടു​ക​ള്‍​ക്ക്​ ശ്ര​​ദ്ധേ​യ പ​ങ്കു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും ​മേ​ഖ​ല​യി​ലും സ്​​ഥാ​ന​മു​റ​പ്പി​ക്കാ​ന്‍ സാ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്നും വി​ല​യി​രു​ത്തി.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗു​ദൈ​ബി​യ പാ​ല​സി​ല്‍ ചേ​ര്‍​ന്ന കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ലാ​ണ്​ 50 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ന​യ​ത​ന്ത്ര മേ​ഖ​ല​യി​ല്‍ ബ​ഹ്​​റൈ​ന്‍ കൈ​വ​രി​ച്ച നേ​ട്ടം വി​ല​യി​രു​ത്തി​യ​ത്. 'സു​ര​ക്ഷ​യും വ​ള​ര്‍​ച്ച​യും' എ​ന്ന​താ​ണ്​ ബ​ഹ്​​റൈ​ന്‍റെ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്​​ഥാ​നം. 

എ​ല്ലാ വ​ര്‍​ഷ​വും ജ​നു​വ​രി 14 ബ​ഹ്​​റൈ​ന്‍ ന​യ​ത​ന്ത്ര ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​രം​ഗ​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ വ്യ​ക്​​തി​ത്വ​ങ്ങ​ള്‍​ക്കും കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ 25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്​ അം​ഗ​ങ്ങ​ള്‍​ക്ക്​ കാ​ബി​ന​റ്റ്​ ആ​ശം​സ നേ​ര്‍​ന്നു.

40,000 പാ​ര്‍​പ്പി​ട യൂ​നി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ അം​ഗീ​ക​രി​ച്ച​തി​ല്‍ 2000 കൂ​ടി അ​ധി​കം ചേ​ര്‍​ക്കാ​നും ​ഫെ​ബ്രു​വ​രി​യി​ല്‍ ഇ​വ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക്​ വി​ത​ര​ണം ചെ​യ്യാ​നും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. നാ​ല്​ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലും പാ​ര്‍​പ്പി​ട യൂ​നി​റ്റു​ക​ളു​ടെ വി​ത​ര​ണം യ​ഥാ​സ​മ​യം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ പാ​ര്‍​പ്പി​ട​കാ​ര്യ മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഗ​വ.​ ന​വീ​ക​ര​ണ മ​ത്സ​ര​മാ​യ 'ഫി​ക്​​റ'​യി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ന്ന​വ​രെ കാ​ബി​ന​റ്റ്​ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

തൊ​ഴി​ലി​ലെ മി​ക​വി​നും സ​ര്‍​ഗാ​ത്​​മ​ക​ത ശ​ക്​​തി​പ്പെ​ടു​ത്താ​നും ജ​ന​ങ്ങ​ളു​ടെ ക​ഴി​വ്​ ക​ണ്ടെ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ്​ ഇ​ത്ത​ര​മൊ​രു മ​ത്സ​രം. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നും വാ​റ്റ്​ സ​​​മ്ബ്ര​ദാ​യം ശ​രി​യാ​യ രൂ​പ​ത്തി​ല്‍ ന​ട​പ്പി​ല്‍​വ​രു​ത്താ​നും സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്‌​ മ​ന്ത്രി​സ​ഭ ച​ര്‍​ച്ച ചെ​യ്​​തു. വാ​റ്റ്​ 10 ശ​ത​മാ​ന​മാ​ക്കി വ​ര്‍​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ കൃ​ത്യ​മാ​യി സ്​​ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നു. 

ക​സാ​ഖ്​​സ്​​താ​നി​ലെ പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും അ​വി​ടെ സ​മാ​ധാ​ന​വും ശാ​ന്തി​യും സാ​ധ്യ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു. വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 10 സേ​വ​നം ഓ​ണ്‍​ലൈ​നാ​ക്കു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കി. വി​വി​ധ മ​ന്ത്രി​മാ​ര്‍ പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട്​ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.