ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ നേ​വ​ല്‍ ബേ​സ്​ സ​ന്ദ​ര്‍​ശി​ച്ചു

neval base
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ കു​വൈ​ത്ത്​ നേ​വ​ല്‍ ബേ​സ്​ സ​ന്ദ​ര്‍​ശി​ച്ചു.ക​മാ​ന്‍​ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ഹ​സ്സ മു​ത്​​ല​ഖ്​ അ​ല്‍ അ​ലാ​തി ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. 

മാ​രി​ടൈം ഇ​ട​പാ​ടു​ക​ളി​ല്‍ ഉ​ള്‍​​പ്പെ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ച​ര്‍​ച്ച​യെ​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

കോ​വി​ഡ്​ ദു​ര​ന്ത സ​മ​യ​ത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ക്​​സി​ജ​നും അ​യ​ക്കു​ന്ന​തി​ന്​ ന​ല്‍​കി​യ ലോ​ജി​സ്​​റ്റി​ക്​ സ​ഹ​ക​ര​ണ​ത്തി​ന്​ കു​വൈ​ത്ത്​ നേ​തൃ​ത്വ​ത്തി​ന്​ അം​ബാ​സ​ഡ​ര്‍ ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍​ക്ക്​ മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു.