ഒ​മാ​നി​ലെ ആ​സ്റ്റ​ര്‍ ഗ്രൂപ്പ് പ്രവാസികൾക്കായി വിദഗ്ധ പാക്കേജുകൾ പ്രഖ്യാപിച്ചു

Aster group
മ​സ്ക​ത്ത്: ഒ​മാ​നി​ല്‍ പൂ​ര്‍​ത്തി​യാ​വു​ന്ന 200 ബെ​ഡ് മ​ള്‍​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യ 'ആ​സ്റ്റ​ര്‍ റോ​യ​ലി'​ന്‍റെ പേ​രും ലോ​ഗോ​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​ര​ങ്ങ് പ്ര​കാ​ശ​നം ചെ​യ്തു.ഒ​മാ​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി ഹോ​സ്പി​റ്റ​ലി​ല്‍ ല​ഭ്യ​മാ​യ എ​ല്ലാ പ​രി​ച​ര​ണ​വും ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സ്റ്റ​ര്‍ ദി​ല്‍​സേ.

ആ​സ്റ്റ​ര്‍ ഡി.​എം. ഹെ​ല്‍​ത്ത് കെ​യ​റി​ന്‍റെ 35ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​ഖ്യാ​പി​ച്ച 'കെ​യ​ര്‍ ഈ​സ്​ ജ​സ്റ്റ്​ ആ​ന്‍ ആ​സ്​​റ്റ​ര്‍ എ​വേ'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ര​ണ്ടു ചി​കി​ത്സ സേ​വ​ന​ങ്ങ​ള്‍​ക്കും ച​ട​ങ്ങി​ല്‍ തു​ട​ക്ക​മാ​യി. ആ​സ്റ്റ​ര്‍ ദി​ല്‍​സേ, ആ​സ്റ്റ​ര്‍ @ ഹോം ​എ​ന്നി​വ​യാ​ണ് സേ​വ​ന​ങ്ങ​ള്‍.

 ഒ​മാ​നി​ലു​ള്ള കോ​വി​ഡോ മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ കൊ​ണ്ടോ യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത രോ​ഗി​ക​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി പ​രി​ച​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സ്റ്റ​ര്‍ @ ഹോം. ​ഈ ര​ണ്ടു സേ​വ​ന​ങ്ങ​ളു​ടെ​യും ആ​ദ്യ ര​ജി​സ്ട്രേ​ഷ​ന്‍ അം​ബാ​സ​ഡ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​സാ​ദ് മൂ​പ്പ​ന്‍ ഓ​ണ്‍​ലൈ​നാ​യി പങ്കുചേർന്നു. ആ​സ്റ്റ​ര്‍ ഗ്രൂ​പ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ഫ​ര്‍​ഹാ​ന്‍ യാ​സീ​ന്‍, ആ​സ്റ്റ​ര്‍ ഒ​മാ​ന്‍ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​ആ​ഷി​ക് സൈ​നു, സി.​ഇ.​ഒ ഡോ. ​അ​ഷ​ന്തു പാ​ണ്ഡെ, സി.​ഒ.​ഒ ഡോ. ​ഷി​നൂ​പ് രാ​ജ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.