നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

zz
 

മസ്‍കത്ത്: നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകൾ (Fishing boats) ഒമാൻ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അൽ വുസ്‍ത (Al Wusta) ഗവർണറേറ്റിലായിരുന്നു സംഭവം.

രാജ്യത്തെ മത്സ്യബന്ധന നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസൻസുകൾ ഉണ്ടായിരുന്നില്ല. ഇത് പുറമെ മത്സ്യബന്ധനത്തിൽ പാലിക്കേണ്ട ദൂരം ഇവർ ലംഘിച്ചുവെന്നും അധികൃതർ കണ്ടെത്തി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.