ആരോഗ്യ സുരക്ഷക്കായി ഡി​ജി​റ്റലൈ​സേ​ഷനുകൾക്കുള്ള സാധ്യത

digitalaisation
ലോ​ക​ത്തെ പ​കു​തി​യോ​ളം ആ​ളു​ക​ള്‍ക്ക് അ​വ​ശ്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ള്‍ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ചെ​ല​വി​നാ​യി ജി.​ഡി.​പി​യു​ടെ ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ങ്കി​ലും, ഡി​ജി​റ്റലൈ​സേ​ഷ​നാ​ണ് ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കു​ള്ള പ്ര​തി​വി​ധി​യാ​കേ​ണ്ട​ത്. ഇ​ത് ലോ​ക​ത്തെ വി​ദൂ​ര കോ​ണു​ക​ളി​ല്‍ പോ​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വ​ഴി പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ​യെ​ങ്കി​ലും ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

100 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ ആ​രോ​ഗ്യ പ​രി​ച​ര​ണ ചെ​ല​വു​ക​ള്‍ താ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ​പ​രി​ച​ര​ണം പ്രാ​പ്യ​മാ​യ രീ​തി​യി​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്ന​ത്തേ​ക്കാ​ളും കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യം കൂ​ടി​യാ​ണി​ത്.

ലോ​ക​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും നേ​രി​ട്ട്​ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വു​മാ​യി എ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്ന്​ വ​രി​ല്ല. എ​ന്നാ​ല്‍, സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ ഈ ​കാ​ല​ത്ത്​ ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലൂ​ടെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും എ​ത്തി​ക്കാ​ന്‍ ക​ഴി​യും. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ള്‍ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ചെ​ല​വി​നാ​യി ജി.​ഡി.​പി​യു​ടെ ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ങ്കി​ലും, ഡി​ജി​റ്റലൈ​സേ​ഷ​നാ​ണ് ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കു​ള്ള പ്ര​തി​വി​ധി​യാ​കേ​ണ്ട​ത്. 

ഇ​ത് ലോ​ക​ത്തെ വി​ദൂ​ര കോ​ണു​ക​ളി​ല്‍ പോ​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വ​ഴി പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ​യെ​ങ്കി​ലും ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.എ​ല്ലാ മേ​ഖ​ല​യി​ലും ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ന​ട​പ്പാ​ക്കാ​നാ​ണ്​ ആ​സ്റ്റ​റി​ന്‍റെ തീ​രു​മാ​നം. ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ല്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ര്‍ക്ക് ഞ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​വി നി​ര്‍വ​ചി​ക്കു​ന്ന​തി​നും ഈ ​രം​ഗ​ത്തെ മാ​റ്റ​ങ്ങ​ള്‍ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തി​നും ഇ​നി​പ്പ​റ​യു​ന്ന പ്ര​വ​ണ​ത​ക​ള്‍ കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

രോ​ഗി​ക​ള്‍ അ​വ​രു​ടെ വീ​ട്ടി​ലി​രു​ന്നോ ജോ​ലി​സ്ഥ​ല​ത്തു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്‍ നി​ന്നോ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ല്‍ പ​ല ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ പ​രി​ച​ര​ണ സേ​വ​ന​ദാ​താ​ക്ക​ളും വി​ദൂ​ര​മാ​യി​ത്ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സേ​വ​നം ന​ല്‍കു​ന്ന​തി​ന്​ ഡി​ജി​റ്റ​ലൈ​സ്ഡ്, വെ​ര്‍ച്വ​ല്‍ സൊ​ല്യൂ​ഷ​നു​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ന്‍കൈ​യെ​ടു​ത്തി​ട്ടു​ണ്ട്. 

ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​റി​ല്‍ ടെ​ലി​മെ​ഡി​സി​ന്‍ സേ​വ​ന​ങ്ങ​ള്‍ക്കാ​യു​ള്ള ഡി​മാ​ന്‍ഡ് ഈ ​കാ​ല​യ​ള​വി​ല്‍ കു​ത്ത​നെ ഉ​യ​ര്‍ന്ന​താ​യി ഞ​ങ്ങ​ള്‍ ക​ണ്ടു. ഇ​ത് ജി.​സി.​സി​യി​ലും ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ഞ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പു​തു​താ​യി 800 ഡോ​ക്ട​ര്‍മാ​രെ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക​യും എ​ട്ട്​ മാ​സ​ത്തി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ക​ണ്‍സ​ള്‍ട്ടേ​ഷ​നു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ പ​രി​ച​ര​ണ മേ​ഖ​ല​യി​ല്‍ വി​പ്ല​വം സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​വു​ള്ള മാ​റ്റ​ത്തി​ന്‍റെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച്‌ പു​തു​മ ഉ​ള്‍ക്കൊ​ള്ളു​ക​യും, മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​വു​ക​യും ചെ​യ്യാ​ത്ത ആ​രോ​ഗ്യ​പ​രി​പാ​ല​ന ദാ​താ​ക്ക​ള്‍ ഈ ​രം​ഗ​ത്തു​നി​ന്നും പി​ന്നാ​ക്കം പോ​കു​ക​യും ത​ക​ര്‍ച്ച​യെ നേ​രി​ടു​ക​യും ചെ​യ്യും.പ​ല ആ​ശു​പ​ത്രി​ക​ളി​ലും ഇ​നി ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ളെ നി​ങ്ങ​ള്‍ കാ​ണും. ക​മ്ബ്യൂ​ട്ട​റു​ക​ള്‍ക്കു​ള്ളി​ല്‍ ഇ​രു​ന്ന്, ഡോ​ക്ട​ര്‍മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സാ പ്രോ​ട്ടോ​ക്കോ​ളു​ക​ളും ന​ല്‍കു​ന്ന റോ​ബോ​ട്ടു​ക​ള്‍ പു​തി​യ കാ​ഴ്ച​ക​ളാ​യി​രി​ക്കും.