ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ എല്ലാവരും സജ്ജമാവണം-ആരോഗ്യ വിദഗ്ദ്ധർ

booster dose
ദോ​ഹ: പൊ​തു​ജ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ഹ​മ​ദ്​ മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍ നി​ര്‍​ദേ​ശി​ച്ചു.വ​രും ​ദി​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​ത്യേ​കം സ​ജ്ജ​മാ​യ​താ​യിരിക്കുകയാണ്.

രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മാ​സ്​​ക് എ​പ്പോ​ഴും ധ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​തോ​ടൊ​പ്പം സാ​മൂ​ഹി​ക അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളെ ഓ​ര്‍​മി​പ്പി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​. ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ള്‍ മൂ​ന്നു​മു​ത​ല്‍ ആ​റി​ര​ട്ടി വ​രെ വേ​ഗ​ത്തി​ല്‍ ഒ​മി​ക്രോ​ണ്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്നു​ണ്ട്. 

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗ്യ​രാ​യ​വ​ര്‍ ഉ​ട​ന്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​റ്റൊ​രു വി​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ സി.​ഡി.​സി സാം​ക്ര​മി​ക​രോ​ഗ വി​ഭാ​ഗം അ​സോ. ക​ണ്‍​സ​ല്‍​ട്ട​ന്‍​റ് ഡോ. ​അ​ഹ്​​മ​ദ് സ​ഖൂ​ത് പ​റ​ഞ്ഞു.മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സ​മൂ​ഹ​ത്തി​ലെ ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടേ​താ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​താ​യി എ​ച്ച്‌.​എം.​സി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ആ​ക്ടി​ങ്​ ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ഹ്​​മ​ദ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളി​ലാ​യി 250ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ളെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ ഡോ. ​അ​ഹ്മ​ദ് മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ക​മ്യൂ​ണി​ക്ക​ബ്​​ള്‍ ഡി​സീ​സ്​ സെന്‍റ​ര്‍, ഹ​സം മി​ബൈ​രി​ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ക്യൂ​ബ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വ സ​ജ്ജ​മാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മി​സൈ​ദ് ആ​ശു​പ​ത്രി, റാ​സ്​ ല​ഫാ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വ​യും കോ​വി​ഡ് രോ​ഗ ചി​കി​ത്സ​ക്കാ​യി നീ​ക്കി​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.