കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ നിറവിൽ ശു​മൈ​സി യൂ​നി​റ്റ് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാമ്പ് നടത്തി

Keli Medical Camp Saudi
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ 21ാം വാ​ര്‍​ഷി​കാ​ഘോ​ഷത്തിന്റെ ​ഭാ​ഗ​മാ​യി ബ​ത്​​ഹ ഏ​രി​യ​യി​ലെ ശു​മൈ​സി യൂ​നി​റ്റും അ​ല്‍ അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ശു​മേ​സി ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാമ്പ് സം​ഘ​ടി​പ്പി​ച്ചു.കോ​വി​ഡ് കാ​ര​ണം ര​ണ്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി ഒ​രു​ വി​ധ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്താ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് സൗ​ജ​ന്യ ക്യാമ്പ് വ​ലി​യ ആ​ശ്വാ​സ​മാ​യി. 

ശു​മൈ​സി അ​ല്‍ അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ളി ശു​മൈ​സി യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഹ​രീ​ഷ്​​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും പ​രി​ഹാ​ര​ങ്ങ​ള്‍ നി​ര്‍​​ദേ​ശി​ക്കാ​നും വേ​ണ്ടി​യു​ള്ള ക്യാ​മ്പി​ല്‍ കേ​ളി അം​ഗ​ങ്ങ​ളും വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ഡെന്‍റ​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​ഹു​സ്ന താ​രി​ക് ക്യാ​മ്ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി പ്ര​സി​ഡ​ന്‍റ്​ ച​ന്ദ്ര​ന്‍ തെ​രു​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ന്ദ്ര​ന്‍ കൂ​ട്ടാ​യി, ബ​ത്​​ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍ സെ​ന്‍ ആ​ന്‍റ​ണി, ബ​ത്​​ഹ ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ന്‍, പ്ര​സി​ഡ​ന്‍റ്​ രാ​മ​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ രാ​ജേ​ഷ് ചാ​ലി​യാ​ര്‍, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷൈ​നി അ​നി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഡോ. ​ഷാ​ഫി (ജ​ന​റ​ല്‍ ഫി​സി​ഷ്യ​ന്‍), ജോ​സ് പീ​റ്റ​ര്‍ (ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍), ജോ​ബി (മാ​ര്‍​ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍), ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ ജോ​ബി, ര​മ്യ, ജീ​ന, ആ​ന്‍​സി, ഫ​ഹ​ദ്, ജം​ഷാ​ദ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സ​ലീം മ​ട​വൂ​ര്‍ സ്വാ​ഗ​ത​വും ഏ​രി​യ ജോ​യ​ന്‍റ് ട്ര​ഷ​റ​ര്‍ വി​നോ​ദ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.