യുഎഇ ലെ ചെക്ക് നിയമം:പുതിയ നിയമങ്ങൾ സുതാര്യമാണ്

check law uae
ജ​നു​വ​രി ര​ണ്ട്​ മു​ത​ല്‍ യു.​എ.​ഇ​യി​ല്‍ പു​തി​യ ചെ​ക്ക്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ഫ​ല​ത്തി​ല്‍ ഇ​ത്​ ചെ​ക്കി​ന്‍റെ സു​താ​ര്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന നി​യ​മ​മാ​ണ്.എ​ന്നാ​ല്‍, സി​വി​ല്‍ നി​യ​മം കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​ക്കു​ക​യാ​ണ്​ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ചെ​യ്ത​ത്. പു​തി​യ നി​യ​മ​പ്ര​കാ​രം മ​തി​യാ​യ തു​ക​യി​ല്ലാ​തെ ചെ​ക്ക്​ മ​ട​ങ്ങു​ന്ന​ത്​ ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ല.ചെ​ക്ക്​ കേ​സി​ന്‍റെ സി​വി​ല്‍ ന​ട​പ​ടി​ക​ള്‍ എ​ളു​പ്പ​ത്തി​ലാ​കും എ​ന്ന്​ മാ​ത്ര​മ​ല്ല, ചെ​ക്ക്​ ന​ല്‍​കി​യ​യാ​ളു​​ടെ അ​ക്കൗ​ണ്ടി​ലെ തു​ക ഭാ​ഗി​ക​മാ​യി പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സ​ര​വും പ​രാ​തി​ക്കാ​ര​ന്​ ന​ല്‍​കു​ന്നു​ണ്ട്. ചെ​ക്ക്​ മ​ട​ങ്ങു​ന്ന​ത്​ ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലാ​താ​ക്കി മാ​റ്റി​യെ​ന്ന്​ കേ​ട്ട​തോ​ടെ ചെ​ക്കു​കേ​സു​കാ​ര്‍ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ല്‍, ചെ​ക്കി​ല്‍ വ്യാ​ജ ഒ​പ്പി​ടു​ന്ന​ത്​ പോ​ലു​ള്ള വ​ഞ്ച​ന കു​റ്റ​ങ്ങ​ള്‍ ക്രി​മി​ന​ല്‍ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും. പ​ഴ​യ നി​യ​മം അ​നു​സ​രി​ച്ച്‌​ ചെ​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ തു​ക പൂ​ര്‍​ണ​മാ​യും അ​ക്കൗ​ണ്ടി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മെ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​യൂ. എ​ന്നാ​ല്‍, ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്‌​ അ​ക്കൗ​ണ്ടി​ല്‍ മു​ഴു​വ​ന്‍ തു​ക​യു​മി​ല്ലെ​ങ്കി​ല്‍ ഉ​ള്ള പ​ണം പി​ന്‍​വ​ലി​ക്കാം.

തു​ട​ര്‍​ച്ച​യാ​യി ചെ​ക്ക്​ മ​ട​ങ്ങു​ന്ന ക​മ്ബ​നി​ക​ള്‍​ക്ക്​ ​വീ​ണ്ടും ചെ​ക്ക്​ ബു​ക്ക്​ ന​ല്‍​കു​ന്ന​ത്​ വി​ല​ക്കും. ശി​ക്ഷ ന​ട​പ​ടി​ക​ളി​ലും മാ​റ്റ​മു​ണ്ട്. നേ​ര​ത്തെ, ചെ​ക്ക്​ കേ​സു​ക​ളി​ല്‍ തു​ക​യു​ടെ വ​ലു​പ്പ​ത്തി​ന​നു​സ​രി​ച്ച്‌​ ത​ട​വോ പി​ഴ​യോ ആ​യി​രു​ന്നു ശി​ക്ഷ. എ​ന്നാ​ല്‍, ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ക്ക​ല്‍, ജ​പ്​​​തി പോ​ലു​ള്ള​വ​യാ​ണ്​ ഇ​നി മു​ത​ല്‍ ആ​ദ്യം ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കു​ക.

ഇ​ത്​ ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജ​യി​ല്‍ ശി​ക്ഷ​യും യാ​ത്രാ​വി​ല​ക്കും വി​ധി​ക്കു​ക. ചെ​ക്ക്​ കേ​സു​ക​ള്‍ ക്രി​മി​ന​ല്‍ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യെ​ങ്കി​ലും സി​വി​ല്‍ കേ​സി​ലൂ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന രീ​തി​യി​ലാ​ണ്​ പു​തി​യ നി​യ​മ ഭേ​ദ​ഗ​തി.നേ​ര​ത്തെ വി​വി​ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു എ​ക്സി​ക്യൂ​ഷ​നി​ലേ​ക്ക്​ പോ​കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​നി​മു​ത​ല്‍ ആ​ദ്യം ത​ന്നെ നി​ശ്ചി​ത ഫീ​സും മ​തി​യാ​യ രേ​ഖ​ക​ളോ​ടും​കൂ​ടി എ​ക്സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാം.