ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. മഞ്ഞുകാലത്ത് എല്ലാവരും നേരിടുന്ന പ്രശ്‌നം തന്നെയാണ് ഇത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ
ഒന്ന്…
വിണ്ടുകീറിയ ചുണ്ടുകൾക്കൊപ്പമുള്ള വേദനയും അസ്വസ്ഥതയും ഒഴിവാക്കാൻ വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുണ്ടുകളെ അണുവിമുക്തമാക്കാനും തുറന്ന വ്രണങ്ങളിൽ നിന്ന് അണുബാധ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
രണ്ട്…
വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്. തേനും പഞ്ചസാരയും 1:2 എന്ന അനുപാതത്തിൽ കലർത്തി 5 മുതൽ 10 മിനിറ്റ് വരെ ചുണ്ടുകളിൽ മൃദുവായി സ്‌ക്രബ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
also read.. ഗംഭീരമായി ലോസ് ആഞ്ചലസില്‍ കെ.എച്ച്.എന്‍.എ ശുഭാരംഭം
മൂന്ന്…
നാരങ്ങാനീരും ബദാമെണ്ണയും ചേർത്ത് പുരട്ടുന്നത് നിങ്ങളുടെ ചുണ്ടിന്റെ മങ്ങിയ നിറം മെച്ചപ്പെടുത്താൻ വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ ബദാം ഓയിൽ എടുത്ത് 2-3 തുള്ളി നാരങ്ങ പിഴിഞ്ഞ്, ഒരുമിച്ച് യോജിപ്പിച്ച ശേഷം, 5 മുതൽ 10 മിനിറ്റ് വരെ ചുണ്ടിൽ പുരട്ടി വയ്ക്കുക. ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകുക.
നാല്…
മറ്റൊരു മാർഗമാണ് പാൽപാട ഉപയോഗിക്കുക എന്നതാണ്. കുറച്ച് പാൽ പാട ചുണ്ടിൽ പുരട്ടുന്നത് ഈർപ്പം പകരുന്നതിനും നിറവ്യത്യാസം അകറ്റുന്നതിനും വളരെ ഫലപ്രദമാണ്.
അഞ്ച്…
ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് വായുവിൽ നിന്ന് ഈർപ്പം വലിച്ചുകൊണ്ട് കറ്റാർവാഴ ജെൽ പ്രവർത്തിക്കുന്നു. ഇത് ചുണ്ടുകളിൽ ജലാംശം നിലനിർത്താനും അവ ഉണങ്ങുന്നത് തടയാനും സഹായിക്കുന്നു. ദിവസവും ഒരു നേരം കറ്റാർവാഴ ജെൽ ചുണ്ടി പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
ആറ്…
വിണ്ടുകീറിയ ചുണ്ടുകളെ ചികിത്സിക്കുന്നതിനുള്ള മികച്ച ജലാംശം നൽകുന്ന പ്രതിവിധിയാണ് വെള്ളരിക്ക. വെള്ളരിക്കയുടെ നീര് ഒന്നോ രണ്ടോ മിനിറ്റ് നേരം ചുണ്ടിൽ പുരട്ടി 10-15 മിനുട്ട് നേരം വയ്ക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ തവണ ചെയ്യേണ്ടതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം