ക്ഷയരോഗ ചികിത്സ എങ്ങനെ ?

kshayarogam
ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഇ​തി​ല്‍ നി​ന്നു ത​ന്നെ വ്യക്തമാണ് ക്ഷ​യ​രോ​ഗ​മെ​ന്ന മ​ഹാ​വി​പ​ത്ത് തു​ട​ച്ചു​നീ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം.ക്ഷ​യ​രോ​ഗ ചി​കി​ത്സ 6-8 മാ​സം വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ചി​കി​ത്സ​യാ​ണ്. 

പു​തു​ക്കി​യ ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ക്ഷ​യ​രോ​ഗ ചി​കി​ത്സാ പ​ദ്ധ​തി​യെ ഡോ​ട് (ഡയക്റ്റ്‌ലി ഒബ്സേര്‍വ്ഡ് തെറാപ്പി)എ​ന്നു പ​റ​യു​ന്നു. എന്താണ് ഡോട് ചികിത്സരോ​ഗി​ക്കു സൗ​ക​ര്യ​മാ​യ സ​മ​യ​ത്തും സ്ഥ​ല​ത്തും വ​ച്ച്‌ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ​യോ സു​ഹൃ​ത്തി​ന്‍റെ​യോ കു​ടും​ബാം​ഗ​ത്തി​ന്‍റെ​യോ (ട്രീ​റ്റ്മെ​ന്‍റ് സ​പ്പോ​ര്‍​ട്ട​ര്‍) നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും മ​രു​ന്നു​ക​ള്‍ ന​ല്കു​ന്ന രീ​തി​യാ​ണ് ഡോ​ട്. 

ക്ഷ​യ​രോ​ഗ​ചി​കി​ത്സ കൃ​ത്യ​മാ​യി എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി രോ​ഗം ഭേ​ദ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം. ചികിത്സ സൗജന്യംഎ​ല്ലാ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ഷ​യ​രോ​ഗ ചി​കി​ത്സ ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന​വ​ര്‍​ക്കും സൗ​ജ​ന്യ​മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ന​ട​പ്പാ​ക്കി​വ​രു​ന്നു. മരുന്നു മുടക്കിയാല്‍ പ്രശ്നമുണ്ടോ? ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കോ​ഴ്സ് പൂ​ര്‍​ത്തി​യാ​കും വ​രെ കൃ​ത്യ​മാ​യി ക​ഴി​ക്കേ​ണ്ട​തു പ്ര​ധാ​ന​മാ​ണ്. മ​രു​ന്നു​ക​ള്‍.