എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ധാതുവാണ് കാത്സ്യം. പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും രക്തം കട്ട പിടിക്കാനും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്.
അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലവും, ചില മരുന്നുകളും ഉപയോഗം മൂലവും കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയാം. അതുപോലെ സ്ത്രീകളില്‍ ഹോർമോൺ മാറ്റങ്ങൾ, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ശരീരത്തില്‍ കാത്സ്യം കുറയാന്‍ കാരണമാകാം. പാല്‍, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ് തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ലക്ഷണങ്ങള്‍
പേശീവലിവ്, കൈ കാലുകളിലെ മരവിപ്പ്, വിരലുകളില്‍ മരവിപ്പ്, പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതിന്‍റെ സൂചനയാകാം.
എല്ല് തേയ്മാനം, എല്ലിന്‍റെ ബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദന്തക്ഷയം, പൊട്ടുന്ന പല്ലുകൾ, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, വരണ്ട ചർമ്മം, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം.
അമിത ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം. എങ്കിലും, എപ്പോഴും അമിതമായ ക്ഷീണം നേരിടുന്നതും തളര്‍ച്ചയുണ്ടാകണമെന്നും എപ്പോഴും കിടന്നാല്‍ മതിയെന്ന് തോന്നുന്നതും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
- Read More…..
- മുരളീ മന്ദിരം ഇനി ബിജെപിയുടെയും
- കേന്ദ്രത്തിന് തിരിച്ചടി: കേരളത്തിനെ സഹായിച്ചാലെന്തെന്ന് സുപ്രീം കോടതി; മറുപടി നാളെ പറയണമെന്നും നിര്‍ദേശം
- പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങൾക്കായ് ഒരു അന്താരാഷ്ട്ര വേദി: ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ ‘ഐ.എം.എഫ്.എഫ്.എ.
- എന്ത് കഴിച്ചാലും ദഹനക്കേട് അനുഭവപ്പെടുന്നുണ്ടോ? ഭക്ഷണത്തിനു ശേഷം ഇതൊരു കഷ്ണം കഴിച്ചാൽ മതി
ഹൃദയപേശികളുടെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. കാത്സ്യം കുറവുള്ളവരില്‍ ഹൃദയമിടിപ്പ് ഉണ്ടാകാം.
കാത്സ്യം കുറവ് മൂലം ചിലരില്‍ മാനസിക പ്രശ്നങ്ങളും ഉണ്ടാകാം.