എന്ത് ആഹാരം കഴിച്ചാലും ദഹനക്കേട് ഉണ്ടാകുന്ന ആൾക്കാരുണ്ട്. വയറുവേദന, ഗ്യാസ് തുടങ്ങി നിരവധി അവസ്ഥകൾ ഉണ്ടായേക്കാം. എന്നാൽ ഇതിനില്ല ഒരു പരിഹാരമാണ് കിവി. ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ധൈര്യമായി കിവിപ്പഴം കഴിക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇവ പരിഹരിക്കും. കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയിലെ അര്‍ബുദങ്ങള്‍ തടയുന്നതിന് ഗുണം ചെയ്യും. ഉറക്കക്കുറവ് ഉള്ളവര്‍ക്ക് ഡയറ്റില്‍ കിവിപ്പഴം ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നാല് ആഴ്ച തുടര്‍ച്ചയായി കിവിപ്പഴം കഴിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിന്‍ സിയുടെ കലവറയാണിത്. സാലഡുകളിലും സ്മൂത്തികളും ഇവ സ്ഥിരം സാന്നിധ്യവുമാണ്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായകരമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമായ കിവി, കോളാജന്‍ ഉത്പാദനത്തിനും ഗുണം ചെയ്യും. അതിനാല്‍ ചര്‍മപ്രശ്‌നത്തിനും പരിഹാരമായി കഴിക്കാവുന്നതാണ്.
പലരേയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. അതിനുള്ള പരിഹാരമായി കിവിപ്പഴം കഴിക്കാം. മുഖക്കുരു പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇനി ഡയറ്റില്‍ കിവിപ്പഴം ഉള്‍പ്പെടുത്താം. അമിതമായുള്ള സെബത്തിന്റെ ഉത്പ്പാദനം തടയാനും ഇതിന് കഴിവുണ്ട്. കിവിയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മുടി പൊട്ടിപ്പോകുന്നതും മുടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണിത്.
കിവിയുടെ കറുത്ത വിത്തുകളില്‍ ചെറിയ തോതില്‍ പോളിഅണ്‍സാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കിവിയില്‍ രണ്ട് ഗ്രാമില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. അതിനാല്‍ കിവിപ്പഴങ്ങള്‍ സ്ഥിരം കഴിക്കാം.
ഫൈബറുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു എന്നതും ഇതിന്റെ ഗുണമാണ്. കൂടിയ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കിവി സഹായിക്കും. ഇവ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും.
Read More…..നോമ്പ് തുറക്കുമ്പോൾ ഇഷ്ട്ടം പോലെ കഴിക്കാം: ഈ പലഹാരം സിംപിൾ ആണ്