മഞ്ഞൾ എല്ലായ്പ്പോഴും ഭക്ഷണത്തിലും ചർമ്മ സംരക്ഷണത്തിലും പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്ഡ, വിറ്റാമിൻ സി എന്നിവ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു.
പരമ്പരാഗത ഇന്ത്യൻ ആയുർവേദ വൈദ്യത്തിൽ ചർമ്മ പ്രശ്നങ്ങൾ, അലർജികൾ, സന്ധി വേദന തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിവിധിയായി ഇത് വളരെക്കാലമായി ഉപയോഗിക്കുന്നു. ഇനി മുതൽ ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നതും ശീലമാക്കുക. മഞ്ഞൾ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്.
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം, ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
95 ശതമാനം കുർക്കുമിൻ (മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തം) അടങ്ങിയ 800 മില്ലിഗ്രാം സപ്ലിമെന്റും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടർന്ന അമിതഭാരമുള്ളവരിൽ ബോഡി മാസ് ഇൻഡക്‌സിൽ 2 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയതായി യൂറോപ്യൻ റിവ്യൂ ഫോർ മെഡിക്കൽ ആൻഡ് ഫാർമക്കോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
also read.. കിം ജോങ് ഉന്‍ റഷ്യയിലേക്ക്: സൈനിക സഹായം ലക്ഷ്യം
മഞ്ഞൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല, വയറുവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കുന്നു. മോശം കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതുകൊണ്ടാണ് ഹൃദയ രോഗങ്ങൾ ഉണ്ടാകുന്നത്. മഞ്ഞൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് ഫിസിക്കോ ഡയറ്റ് ക്ലിനിക്കിലെ ഡയറ്റീഷ്യൻ വിധി ചൗള പറഞ്ഞു.
രാത്രിയിൽ ചൂടുള്ള ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വീക്കം ചെറുക്കാൻ സഹായിക്കും. മഞ്ഞളിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെയും വിട്ടുമാറാത്ത കോശജ്വലന രോഗത്തിൻറെയും ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു. മഞ്ഞളിന് ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാനും മികച്ചൊരു പാനീയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം