ഇൻസുലിൻ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കും

insulin
കൊച്ചി: സിവില്‍ സപ്ലൈസ്​ ഔട്ട്​​ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന ഇന്‍സുലിന്‍ ഉല്‍പന്നങ്ങള്‍ക്ക്​ എം.ആര്‍.പിയില്‍നിന്ന് 20 മുതല്‍ 24 ശതമാനം വരെ വിലക്കുറവ്​ നല്‍കും.ഇന്‍സുലിന്‍ ഇതര ഉല്‍പന്നങ്ങള്‍ കുറഞ്ഞ ഡിസ്കൗണ്ട് 13 ശതമാനമാക്കി.

50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്ന മരുന്നുകള്‍ക്ക് പരമാവധി വില്‍പനവില പര്‍ച്ചേസ്​ വിലയില്‍ മാര്‍ജിന് 20 മുതല്‍ 22 ശതമാനം വരെയായി പുനര്‍നിശ്ചയിച്ചു.50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്ന മരുന്നുകള്‍ വാങ്ങല്‍ വിലയുടെ 25 ശതമാനമായി കുറച്ചു. മെഡിക്കല്‍-സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എഫ്.എം.സി.ജി ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയും കുറച്ചു. 20 ശതമാനം പര്‍ച്ചേസ്​ മാര്‍ജിന്‍ ലഭിക്കുന്ന ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്ക് പര്‍ച്ചേസ്​ നിരക്കില്‍ അഞ്ചുശതമാനം മാര്‍ജിനില്‍ വില്‍പനവില പുനര്‍നിശ്ചയിച്ചു.

മെഡിക്കല്‍ ഹോള്‍സെയില്‍ ഡിവിഷന്‍ സ്വതന്ത്ര പ്രവര്‍ത്തനച്ചുമതലയുള്ള മേഖല മെഡിസിന്‍ ഡിപ്പോയാക്കി ഉയര്‍ത്തി. കമ്പനികളുടെ ഏകീകൃത പര്‍ച്ചേസ്​ സംവിധാനത്തില്‍ കൊണ്ടുവരുന്നതിന്​ കേന്ദ്ര കാര്യാലയത്തില്‍ ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപദേശകനെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്​കരി​െച്ചന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ ഹൈപര്‍ മാര്‍ക്കറ്റും മന്ത്രി സന്ദര്‍ശിച്ചു.