എന്തിനും ഏതിനും തേങ്ങ അല്ലെങ്കിൽ നാളികേരം ചേർത്ത് പാകം ചെയ്ത് കഴിക്കുന്ന ഒരു ശീലം വെച്ചുപുലർത്തുന്നവരാണ് മലയാളി. തേങ്ങയുടെ കാമ്പ്, ചിരട്ട, വെള്ളം എന്നിങ്ങനെ തേങ്ങ മൊത്തത്തിൽ ഭക്ഷ്യയോഗ്യമാണ്.ഇതിൽ ഏറെ ഗുണങ്ങളുള്ളതാണ് തേങ്ങയ്‌ക്കുള്ളിലെ വെള്ളം.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മുതൽ മുഖക്കുരുവിനെ തുരത്താൻ വരെ തേങ്ങ വെള്ളം സഹായിക്കും. ഭാരം കുറയ്‌ക്കാനും ത്വക്കിന് തിളക്കം ലഭിക്കാനും രക്തസമ്മർദ്ദം ക്രമീകരിക്കാനും ദഹനപ്രക്രിയയെ നേരെയാക്കാനും ഈ അത്ഭുത വെള്ളത്തിന് കഴിവുണ്ട്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ഇതിൽ കൊഴുപ്പിന്റെ അളവ് നന്നേ കുറവാണ്.
മിക്ക ഭക്ഷ്യവസ്തുക്കളെ പോലെ തന്നെ തേങ്ങാവെള്ളവും അധികമായാൽ ദോഷം ചെയ്യുന്നുണ്ട്. അമിതമായി തേങ്ങാവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. ചില ആളുകളിൽ ഇത് വയറുവേദനയ്‌ക്കും വയറു വീർക്കുന്നതിനും കാരണമാകുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർ തേങ്ങാവെള്ളം കുടിക്കുന്നത് നിയന്ത്രിക്കണം.
കഠിന വ്യായമത്തിന് ശേഷം നിർജ്ജലീകരണവും ക്ഷീണവും അകറ്റാൻ തേങ്ങവെള്ളത്തെ ആശ്രയിക്കുന്നവർ ജാഗ്രത പാലിക്കുന്നതാകും നല്ലത്. തേങ്ങാവെള്ളത്തിന് പകരമായി വെള്ളം കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തേങ്ങാവെള്ളത്തെ അപേക്ഷിച്ച് സാധാരണ ജലത്തിൽ ഉപ്പിന്റെ അംശം കൂടുതലാണ്. ഉപ്പ് നിർജ്ജലീകരണത്തെ തടയുമെന്നതിനാൽ തേങ്ങാവെള്ളത്തിന് പകരം വെള്ളം കുടിക്കുക.
read more മാരക വിഷം!; ആപ്പിളിന്റെ വിത്തുകൾ അറിയാതെ പോലും കഴിക്കരുത്; കൂടുതൽ അറിയാം
അലർജി പ്രശ്‌നങ്ങൾ നേരിടുന്നവർക്കും വില്ലനാണ് തേങ്ങാ വെള്ളം. ചിലർക്ക് പൊടിയോടാണ് അലർജിയെങ്കിൽ മറ്റ് ചിലർക്ക് ഭക്ഷണത്തോടാകും. ഇത്തരത്തിൽ അലർജി ഉള്ളവർ തേങ്ങാ വെള്ളം കുടിക്കുന്നത് വഴി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ഇതിന്റെ ഫലമായി ചൊറിച്ചിലോ മറ്റോ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. പൊട്ടാസ്യത്തിന്റെ അളവ് തേങ്ങാവെള്ളത്തിൽ കൂടുതലാണ്.
അമിതമായി കുടിക്കുന്നത് വഴി ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമായേക്കാം. ക്രമേണ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കും. ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകും. ചിലരിൽ തലക്കറക്കത്തിനും ബോധക്ഷയത്തിന് വരെ കാരണമാകും.ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് തേങ്ങാവെള്ളം ശുപാർശ ചെയ്യുന്നില്ല.
കാരണം ഇതിലെ സോഡിയത്തിന്റെ അംശം സമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകും. പ്രമേഹരോഗികളും ഇത് ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയുടെ അളവ് കുറവാണെന്ന് കരുതി, പല പ്രമേഹരോഗികളും ശീലമാക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 6.26 ഗ്രാം പഞ്ചസാരയാണുള്ളത്.
അതുകൊണ്ട് പ്രമേഹമുള്ളവർ ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. തേങ്ങാവെള്ളത്തിൽ അമിത അളവിലുള്ള കലോറിയും അടങ്ങിയിട്ടുണ്ട്. അമിതമായ തേങ്ങാവെള്ളത്തിന്റെ ഉപയോഗം ചിലരിൽ പക്ഷാഘാതത്തിന് പോലും കാരണമാകുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം വൃക്കകളെ ബാധിക്കുകയും വഴിയേ നടക്കാൻ കഴിയാത്ത അവസ്ഥയിലുമെത്തുന്നു. ഇതിന്റെ ഫലമായി പക്ഷാഘാതം സംഭവിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം