×

നഖങ്ങളെ സുന്ദരമാക്കാൻ ചില ടിപ്സ് പരിചയപ്പെടാം...

google news
bf

ചര്‍മ്മം സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലര്‍ക്ക് നഖം വളരെ പെട്ടെന്ന് പൊട്ടി പോകാറുണ്ട്.  ശരിയായ സംരക്ഷണമില്ലായ്മ കൊണ്ടും നഖങ്ങൾ പൊട്ടാം. നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

   വെളിച്ചെണ്ണ ഉപയോ​ഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം നഖം മസാജ് ചെയ്യുന്നത് നഖം തിളക്കമുള്ളതാക്കാനും ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു. 

   ഈർപ്പം നിലനിർത്തുന്നത് നഖത്തിന് ഭംഗിയും മിനുസവും നൽകാന്‍ സഹായിക്കും. ഇതിനായി നഖത്തിൽ മോയിസ്ച്യുറൈസിങ് ക്രീം പുരട്ടാം. 

   നഖം നിറം ചെയ്യുന്നതിനിടയിൽ ഒരു ദിവസത്തെ ഇടവേള ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷുകൾ തുടർച്ചയായി ഉപയോഗിക്കാതെ, ചിലപ്പോഴൊക്കെ നഖം വെറുതെ നിർത്തുക.

   നഖങ്ങള്‍ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. 

വാഴപ്പഴം മിക്സിയിലടിച്ച് കൈയിൽ പുരട്ടുക. പതിനഞ്ച് മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് കൈകളുടെ വരൾച്ച മാറാനും അതുവഴി നഖങ്ങളുടെ ഭംഗി കൂട്ടാനും സഹായിക്കും. 

    ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ തിളക്കമുള്ളതാകാൻ ഇത് സഹായിക്കും. 

    റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടുന്നത് നഖങ്ങള്‍ ബലമുള്ളതാക്കാന്‍ സഹായിക്കും. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം. 

    ഒരു പാത്രത്തിൽ കഞ്ഞിവെളളമെടുത്ത് വിരലുകൾ 15 മിനിറ്റ് കുതിർത്തു വയക്കുക. നഖങ്ങൾ പൊട്ടുന്നതു തടയാനുളള വഴിയാണിത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags