വരണ്ട ചര്‍മവും മൃദുവല്ലാത്ത ചര്‍മവുമെല്ലാം പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളുമാണ്. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വിദ്യകളുണ്ട്. ഇത്തരത്തിലെ ഒന്നാണ് ഗ്ലിസറിന്‍ ഉപയോഗിച്ചുള്ളത്. ഇതു കൊണ്ടുള്ള ഒരു പ്രത്യേക കൂട്ടുണ്ടാക്കി പുരട്ടുന്നത് വരണ്ട ചര്‍മത്തിന് മിനുസവും തിളക്കവും നല്‍കുന്ന ഒന്നാണ്.
ഗ്ലിസറിന്‍ പല സൗന്ദര്യസംരക്ഷണപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. തികച്ചും പ്രകൃതിദത്തം എന്നു വിശേഷിപ്പിയ്ക്കാവുന്ന ഒന്നാണിത്. ഗ്ലിസറിൻ വളരെ നല്ല രീതിയിൽ വെള്ളം ആഗിരണം ചെയ്യാനും നിലനിർത്താനും ഇത് സഹായിക്കും. വരണ്ട ചർമ്മത്തിന് ഏറ്റവും മികച്ചതാണ് ഗ്ലിസറിൻ. ഗ്ലിസറിൻ മികച്ചൊരു മോയ്ചറൈസറായി പ്രവർത്തിക്കുന്നു. വിപണിയിൽ ലഭിക്കുന്ന പല ഉത്പ്പന്നങ്ങളിലും ഗ്ലിസറിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കറ്റാര്‍ വാഴ
ഇതിനൊപ്പം കറ്റാര്‍ വാഴയും വേണം. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ കറ്റാര്‍വാഴ ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം ഇതില്‍ നിന്നും ലഭിയ്ക്കുന്ന മറ്റു ഗുണങ്ങളില്‍ പെടുന്നു.
സെറം തയ്യാറാക്കാന്‍
ഈ പ്രത്യേക സെറം തയ്യാറാക്കാന്‍ കറ്റാര്‍ വാഴയില്‍ അല്‍പം ഗ്ലിസറിന്‍ ചേര്‍ത്തിളക്കാം. ഇത് സെറം പോലെയോ ജെല്‍ പരുവമായോ മാറ്റാം. എത്രത്തോളം ഈര്‍പ്പം ചര്‍മത്തിന് വേണം എന്നതിന് അനുസരിച്ച് ഗ്ലിസറിന്‍ അളവ് വ്യത്യാസപ്പെടുത്താം. വരണ്ട ചര്‍മമുള്ളവര്‍ക്ക് കൂടുതല്‍ ഗ്ലിസറിന്‍ എടുക്കുന്നത് നല്ലതാണ്. എണ്ണമയമുള്ളവര്‍ക്ക് കുറവ് മതിയാകും. ഇത് രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ കഴുകിയാല്‍ മതിയാകും. മുഖത്തിന് ചെറുപ്പവും മിനുസവും നല്‍കാന്‍ ഇതേറെ നല്ലതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു