ഇന്റർനാഷണൽ യാത്രകൾക്ക് കോവിഡ് പരിശോധന വേണ്ട:കേന്ദ്രം

international tourism
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ പ​രി​ശോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ മാ​റ്റം. വൈ​റ​സ്​ ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ കേ​ന്ദ്രം പു​തി​യ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ നി​ര്‍​ദേ​ശി​ച്ചു.അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​തേ​പ​ടി തു​ട​രും.രോ​ഗ​ല​ക്ഷ​ണം കാ​ണി​ക്കാ​ത്ത​വ​ര്‍, ഗാ​ര്‍​ഹി​ക ഐ​സൊ​ലേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍, കോ​വി​ഡ്​ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന്​ വി​ട്ട​യ​ച്ച​വ​ര്‍, അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​വ​ര്‍, ഒ​രു സം​സ്ഥാ​ന​ത്തു​നി​ന്ന്​ മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക്​ യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന വേ​ണ്ട​തി​ല്ല.

അ​തി​ജാ​ഗ്ര​ത ആ​വ​ശ്യ​മാ​യ കേ​സു​ക​ളി​ല്‍ ഒ​ഴി​കെ, സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്നാ​ണ്​ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ കൗ​ണ്‍​സി​ല്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​രേ​ഖ പ​റ​യു​ന്ന​ത്. ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍, 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍ എ​ന്നി​വ​രാ​ണ്​ അ​തി​ജാ​ഗ്ര​ത ആ​വ​ശ്യ​മാ​യ​വ​ര്‍. ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ആ​വ​ശ്യ​മാ​ണ്.

ഒ​മി​ക്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജീ​നോം സീ​ക്വ​ന്‍​സി​ങ്​ (ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം) ന​ട​ത്തു​ന്ന​ത്. അ​ത്​ ചി​കി​ത്സ ആ​വ​ശ്യ​ത്തി​നു വേ​ണ്ട​തി​ല്ല. ജീ​നോം നി​രീ​ക്ഷ​ണ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍​കോ​ഗി​ന്‍റെ മാ​ര്‍​ഗ​നി​​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള സാ​മ്ബി​ളു​ക​ള്‍​ക്ക്​ മാ​ത്രം ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നും ഐ.​സി.​എം.​ആ​ര്‍ വ്യ​ക്ത​മാ​ക്കി.