തിരുവനന്തപുരം: കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. മദ്രാസ് ഐ, മഹാളി എന്നൊക്കെ അറിയപ്പെടുന്ന ഈ അസുഖത്തിന്റെ വൈദ്യശാസ്ത്ര നാമമാണ് കണ്‍ജങ്റ്റിവൈറ്റിസ്.
also read.. സൗദിയിൽ ലൈസൻസില്ലാതെ പക്ഷിവേട്ട; 14 പേർ അറസ്റ്റിൽ
വൈറസ്, ബാക്ടീരിയ എന്നിവയാണ് ഏറ്റവും സാധാരണമായ കാരണങ്ങൾ. മറ്റു വസ്തുക്കൾ കണ്ണിൽ വീണാലും അലർജികളാലും ശീതകാലത്തെ വരൾച്ചയാലും സമാന അവസ്ഥ ഭവിക്കാം.
ഇതിൽ ബാക്ടീരിയ, വൈറൽ അണുബാധകൾ പകർച്ചവ്യാധിയാണ്. അവ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. വൈറൽ കൺജങ്ക്റ്റിവിറ്റിസ് കേസുകളിൽ 65% മുതൽ 90% വരെ അഡെനോവൈറസ് മൂലം ഉണ്ടാകുന്നവയാണ്.
ബാക്ടീരിയൽ കൺജക്റ്റിവിറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണക്കാർ സ്റ്റഫൈലോകോക്കസ് ഓറിയസ്, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ എന്നിവയാണ്.
പൂമ്പൊടി, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, പൊടി, പുക, പൊടിപടലങ്ങൾ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ തുടങ്ങിയ ധാരാളം കാരണങ്ങൾ അലർജിക് കൺജങ്ക്റ്റിവിറ്റിസിന് കാരണമാകാം.
രോഗ ലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം, രാവിലെ തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത, കണ്ണിൽ കരടു പോയതുപോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്.
രോഗനിർണയം
രോഗനിർണയം പലപ്പോഴും അടയാളങ്ങളെയും ലക്ഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. വിരളമായി ചിലപ്പോൾ കാര്യക്ഷമമായ രോഗ നിർണയത്തിന് കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ സാമ്പിൾ കൾച്ചർ ചെയ്യാറുണ്ട്.
പ്രതിരോധം എങ്ങനെ?
രാത്രി നന്നായി ഉറങ്ങുക. കണ്ണുകൾക്കു മതിയായ വിശ്രമം നൽകുക. മൊബൈൽ,
കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം
നിയന്ത്രിക്കുക.
പ്ലെയിൻ കണ്ണടകളോ കൂളിങ് ഗ്ലാസോ ധരിച്ച് നല്ല സ്റ്റൈല്‍ ആയി നടക്കുക. നാട്ടുകാര്‍ക്ക് കണ്ണു രോഗം സംഭാവനയായി കൊടുക്കേണ്ട!
ഇപ്പോൾ കേരളത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ചെങ്കണ്ണു രോഗത്തിനു വലിയ സങ്കീർണതകൽ കാണാറില്ല. വ്യക്തി ശുചിത്വത്തിലൂടെയും രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, കൈ വൃത്തിയായി കഴുകുക എന്നിവയിലൂടെയും ഈ രോഗത്തെ ഭാഗികമായി പ്രതിരോധിക്കാൻ കഴിയും. സാനിറ്റൈസർ വീണ്ടും ഉപയോഗിക്കാൻ തുടങ്ങുക.
ചികിത്സ എപ്പോൾ?
മിക്ക കൺജങ്ക്റ്റിവൈറ്റിസും സാധാരണയായി ചികിത്സയില്ലാതെ സ്വയം പരിഹരിക്കപ്പെടും. മൂന്നു ദിവസത്തിനുശേഷവും ഒരു പുരോഗതിയും കണ്ടില്ലെങ്കിൽ മാത്രമേ വാസ്ത വത്തിൽ ചികിത്സ ആവശ്യമുള്ളു. എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പൻസറികളിലും ചികിത്സയും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA