അടുത്ത മാസം പകുതിക്ക് മുന്നേ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് പഠനം

third variant
ചെ​ന്നൈ: ഫെ​ബ്രു​വ​രി ഒ​ന്നി​നും 15നും ​ഇ​ട​ക്ക്​ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന്​ മ​ദ്രാ​സ്​ ഐ.​ഐ.​ടി പ​ഠ​ന റി​പ്പോ​ര്‍​ട്ട്. പ​ക​ര്‍​ച്ച വ്യാ​പ​ന സാ​ധ്യ​ത, സമ്പ​ര്‍​ക്ക പ​ട്ടി​ക, രോ​ഗം പ​ക​രാ​നു​ള്ള ഇ​ട​വേ​ള എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​ര്‍ വാ​ല്യു ക​ണ​ക്കാ​ക്കു​ന്ന​ത്.

ഐ.​ഐ.​ടി മാ​ത്ത​മാ​റ്റി​ക്സ്​ വി​ഭാ​ഗ​വും സെ​ന്‍റ​ര്‍ ഓ​ഫ്​ എ​ക്സ​ല​ന്‍​സ്​ ഫോ​ര്‍ ക​മ്ബ്യൂ​ട്ടേ​ഷ​ന​ല്‍ മാ​ത്ത​മാ​റ്റി​ക്സ്​ ആ​ന്‍​ഡ്​ ഡേ​റ്റ സ​യ​ന്‍​സും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​ഗ​മ​നം. കോ​വി​ഡ്​ ആ​ര്‍ വാ​ല്യു​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ഠ​നം.

രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ളി​ല്‍​നി​ന്ന്​ എ​ത്ര​പേ​ര്‍​ക്ക്​ രോ​ഗം പ​ട​രു​മെ​ന്ന​താ​ണ്​ ആ​ര്‍ മൂ​ല്യം. പ്രാ​ഥ​മി​ക വി​ശ​ക​ല​ന​ത്തി​ല്‍ ആ​ര്‍ മൂ​ല്യം ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. ഡി​സം​ബ​ര്‍ 25 മു​ത​ല്‍ 31വ​രെ ഇ​ത് 2.5 ആ​യി​രു​ന്നു. ജ​നു​വ​രി നാ​ല്​ മു​ത​ല്‍ ആ​റ്​ വ​രെ ഇ​ത്​ നാ​ലാ​യി. ആ​ര്‍ വാ​ല്യു ഒ​ന്നി​ന്​ താ​ഴെ​യെ​ത്തി​യാ​ല്‍ മാ​ത്ര​മെ രോ​ഗ​വ്യാ​പ​നം അ​വ​സാ​നി​ച്ചു​വെ​ന്ന്​ ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യൂ. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യാ​ല്‍ ക്ര​മേ​ണ ആ​ര്‍ മൂ​ല്യം കു​റ​ഞ്ഞേ​ക്കും.