നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു കിടിലന്‍ പച്ചക്കറിയാണ് വെണ്ടയ്‌ക്ക. തോരന്‍ വച്ചോ സ്‌റ്റൂവോ സൂപ്പോ ആക്കിയോ സാമ്പാര്‍ അടക്കമുള്ള കറികളില്‍ ചേര്‍ത്തോ ഒക്കെ വെണ്ടയ്‌ക്ക ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. ഇനി പറയുന്ന ആരോഗ്യ ഗുണങ്ങള്‍ വെണ്ടയ്‌ക്ക നല്‍കുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.
1. ഭാരം കുറയ്‌ക്കും
ഭാരനിയന്ത്രണത്തിനായി ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട പച്ചക്കറിയാണ് വെണ്ടയ്‌ക്ക. ഇതില്‍ കലോറി വളരെ കുറവും ഫൈബര്‍ ഉയര്‍ന്ന തോതിലുമാണ്. ഇത് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുന്നത് അനാവശ്യമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഒഴിവാക്കും.
2.. ദഹനത്തിന് നല്ലത്
വെണ്ടയ്‌ക്കയിലെ ഫൈബര്‍ ദഹനസംവിധാനത്തെ മെച്ചപ്പെടുത്തി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും. സജീവമായ ദഹനസംവിധാനത്തിനും വെണ്ടയ്‌ക്ക സഹായകമാണ്.
also read..ഹൃദയത്തിന്‍റെ ആരോഗ്യം പടിപടിയായി കയറാന്‍ ഇങ്ങനെ ചെയ്യാം
3. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും
ഫ്‌ളാവനോയ്‌ഡുകള്‍, പോളിഫെനോളുകള്‍ പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വെണ്ടയ്‌ക്ക കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍നിന്ന് രക്ഷിക്കുകയും മാറാരോഗങ്ങള്‍ക്കുള്ള സാധ്യതയും ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്‌ക്കുകയും ചെയ്യും. ഇതിലെ വൈറ്റമിന്‍ സി ശ്വേതരക്ത കോശങ്ങളുടെ ഉൽപാദനത്തെ പ്രചോദിപ്പിച്ച് പ്രതിരോധ സംവിധാനത്തെ ശക്തമാക്കും.
4. ഗര്‍ഭിണികള്‍ക്കും ഉത്തമം
വെണ്ടയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ് ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവില്‍ ഉണ്ടാകാവുന്ന ന്യൂറല്‍ ട്യൂബ് അപാകതകളെ ഇത് നിയന്ത്രിക്കും.
5. പ്രമേഹം നിയന്ത്രിക്കും
വെണ്ടയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും നിയന്ത്രിക്കാന്‍ സഹായകമാണ്. പ്രമേഹ രോഗികള്‍ക്കും ഇതിനാല്‍ വെണ്ടയ്‌ക്ക ഉത്തമമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=AplVLarmxHY