മാസം തികയാതെയാണോ കുഞ്ഞുണ്ടായത്? പേരന്റിംഗ് സെഷനുമായി കിംസ്ഹെൽത്ത്‌

google news
kims logo

തിരുവനന്തപുരം: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കൾക്കായി പേരന്റിംഗ് സെഷൻ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്‌. മെയ്‌ 21 ഞായറാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00  വരെ കിംസ്ഹെൽത്തിലെ ഓസലർ ഹാളിലാണ് സെഷൻ സംഘടിപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് സീനിയർ കൺസൾട്ടന്റ് ഡോക്ടർമാരുമായി സംവദിക്കാനും അവസരമുണ്ടാകും.

സെമിനാറിൽ കൊക്കൂൺ വാക്സിനേഷനെക്കുറിച്ചും മാസം തികയാതെ കുഞ്ഞ് ജനിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചർച്ച ചെയ്യും. 4 സെഷനുകളായി നടക്കുന്ന സെമിനാറിൽ മസ്തിഷ്ക വികാസത്തെക്കുറിച്ചും ശിശുവികസന ക്ലിനിക്കുകളെക്കുറിച്ചും , കുഞ്ഞുങ്ങളുടെ ഫീഡിങ്ങ് & നൂട്രീഷൻ സംബന്ധമായ സംശയങ്ങളെ കുറിച്ചും  വിജ്ഞാനപ്രദമായ ക്ലാസുകൾ  നടക്കും.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9539538888

Tags