കരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കരിമ്പ്.
കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു. കരിമ്പിൻ ജ്യൂസ് ഒരു രുചികരമായ പാനീയമാണ്. ഈ പാനീയം ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.
കരിമ്പിലെ നാരുകൾ മലബന്ധം തടയാനും ബലഹീനത കുറയ്ക്കാനും സഹായിക്കും. കരിമ്പിന് ജ്യൂസ് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കരിമ്പിലെ ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ മുഖക്കുരു, താരൻ എന്നിവ തടയാനും മിനുസമാർന്ന ചർമ്മം ലഭിക്കാനും സഹായിക്കുന്നു.
കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ട് ജ്യൂസ് കുടിക്കും മുൻപ് മധുരം ചേർക്കുകയേ വേണ്ട. കരിമ്പിൽ ഭക്ഷ്യ നാരുകൾ ധാരാളം ഉണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ്സ് ജ്യൂസിൽ 13 ഗ്രാം ഭക്ഷ്യനാരുകൾ ഉണ്ട്.
പെട്ടെന്ന് ശരീരഭാരം കുറയാതിരിക്കാന്‍ പലപ്പോഴും കാരണമാകുന്നത് വീക്കം ഉള്ളതു കൊണ്ടാകാം. കരിമ്പിന്‍ ജ്യൂസിൽ ആന്റിഓക്സിഡന്റുകളായ പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ (Inflammation) പ്രതിരോധിക്കുന്നു.
രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ശരീരഭാരം കുറയ്ക്കാനും കരിമ്പിൻ ജ്യൂസ് സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ കരിമ്പിൻ ജ്യൂസ് ഉത്തമമാണ്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. read more രോഗങ്ങളുടെ സമയം: തണുപ്പ് കാലത്തെ എങ്ങനെ പ്രതിരോധിക്കാം?
ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണ് കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻർ, സ്തനാർബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു.
കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനവും ഇത് കൂട്ടുന്നു. കരിമ്പിൻ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും ഉള്ളിൽ നിന്ന് മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.
മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള കഴിവാണ് കരിമ്പ് ജ്യൂസിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്. വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ ഇതിൽ അടങ്ങിയിരിക്കുന്നു. മുടി വളർച്ചയ്ക്ക് പ്രധാനപ്പെട്ട പോഷകമാണ് ഇത്.